വാഷിങ്ടൺ ഡി.സി : അമേരിക്കൻ ആർമിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവരെ ഡ്യുട്ടിയിൽ നിന്നും ഉടനെ ഡിസ്ചാർജ് ചെയ്യുന്ന നടപടികൾ .ആരംഭിക്കുമെന്ന് ഫെബ്രുവരി രണ്ടിന് ബുധനാഴ്ച ആർമി സെക്രട്ടറി ക്രിസ്റ്റിൻ വോർമത്ത് അറിയിച്ചു .

ഇത് സംബന്ധിച്ച നിർദ്ദേശം കമാൻഡർമാർക്ക് നൽകിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നതിന് തയ്യാറാകാത്തവരെ സ്വമേധയാ പിരിഞ്ഞു പോകുന്നതിന് അനുവദിക്കും. സർവീസിൽ നിന്നും ഒഴിവാക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ 3300 പട്ടാളക്കാർ വാക്‌സിൻ സ്വീകരിക്കുന്നതിന് വിസമ്മതം അറിയിച്ചിരുന്നു .

ആക്റ്റീവ് ഡ്യുട്ടി സോൾഡേഴ്സിനും , ആക്റ്റീവ് ഡ്യുട്ടി റിസർവ്‌സിനും , മിലിട്ടറി അക്കാദമി കേഡറ്റുകൾ എന്നിവർക്കും ഈ ഉത്തരവ് ബാധകമാണ് . കഴിഞ്ഞ ആഴ്ചയിൽ 600 മെറീൻസ് , എയർമെൻ സെയ്ലേഴ്സ് എന്നിവരെ മിലിട്ടറിയിൽ നിന്നും പുറത്താക്കുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട് .

ഫോഴ്സിന്റെ തയ്യാറെടുപ്പിനും ആരോഗ്യസംരക്ഷണത്തിനും വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പെന്റഗൺ എല്ലാ സർവീസ് മെമ്പർമാർക്കും നേരത്തെതന്നെ ഉത്തരവ് നൽകിയിരുന്നു.

കോവിഡ്-19 വ്യാപകമാകുകയും ഓമിക്രോൺ വേരിയന്റ് ഭീഷണിയുയർത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെന്റഗൺ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് .

97 ശതമാനം ആർമി സോൾഡേഴ്സും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പേർ ആരോഗ്യ - മതപര കാരണങ്ങളാൽ വാക്‌സിനേഷനിൽ നിന്നും ഒഴിവാക്കണമെന്നും അപേക്ഷ നൽകിയതായി പെന്റഗൺ വെളിപ്പെടുത്തി .