- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മതസ്ഥാപനങ്ങൾ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന നിയമം ഫ്‌ളോറിഡാ സെനറ്റ് പാസാക്കി
ഫ്‌ളോറിഡ: വ്യവസായ സ്ഥാപനങ്ങളും, ലിക്വർ ഷോപ്പുകളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുകയും, അതേ സമയം ആരാധനാലയങ്ങൾ അടച്ചിടണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവർത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് റിലീജിയസ് സർവീസ് അത്യാവശ്യ സർവീസായി പ്രഖ്യാപിക്കുന്ന ബിൽ ഫ്‌ളോറിഡാ സെനറ്റ് പാസാക്കി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനെതിരായ പല ഉത്തരവുകളും കോടതികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സെനറ്റിന്റെ പുതിയ തീരുമാനം. 31 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ 3 വോട്ടുകളാണ് ഈ ബില്ലിനെ എതിർത്ത് രേഖപ്പെടുത്തപ്പെട്ടത്.
ബിൽ പ്രാബല്യത്തിൽ വരുന്നതോടെ നേരിട്ടോ അല്ലാതെയോ ആരാധനാലയങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം നീക്കം ചെയ്യപ്പെടും. മതസ്വാതന്ത്ര്യത്തെ തടയുവാൻ ഇനി ഫ്‌ളോറിഡയിലെ സർക്കാരുകൾക്കാവില്ല. കഴിഞ്ഞ രണ്ടുവർഷമായി ചർച്ചുകളും, സിനഗോഗുകളും പലസമയങ്ങളായി കോവിഡിന്റെ പേരിൽ അടച്ചിടുന്നതിനുള്ള ഉത്തരവുകൾ ഇറക്കിയതിനെ ചോദ്യം ചെയ്ത് റിലിജിയസ് ഗ്രൂപ്പുകൾ നടത്തിയ സമ്മർദത്തിന്റെ ഫലമായാണ് പുതിയ ബിൽ ഫ്‌ളോറിഡ സെനറ്റിൽ അവതരിപ്പിക്കപ്പെട്ടത്.
സെനറ്റ് പാസാക്കിയ ബിൽ നിയമസഭ പാസ്സാക്കി ഗവർണ്ണർ ഒപ്പിടുന്നതോടെ നിയമമാകും. റിപ്പബ്ലിക്കൻസ് സർക്കാർ നേതൃത്വം നൽകുന്നതിനാൽ ഇതിന് യാതൊരു തടസവുമില്ല എന്നാണ് ബില്ലിന്റെ സ്‌പോൺസർ ജേബൻ ബ്രോഡ്യൂർ പറഞ്ഞത്.