- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളി ഫെഡറേഷന് റിയാദിന് പുതിയ നേതൃത്വം
റിയാദ് : വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ വാർഷിക പൊതുയോഗം 28 ജനുവരി 2022ന് റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഡൊമിനിക്ക് സാവിയോയുടെ അദ്യക്ഷതയിൽ ചേർന്നു.
മലയാളം മിഷൻ പ്രസിഡണ്ട് അൻഷാദ് കൂട്ടുക്കുന്നത്തിന്റെ ആമുഖ പ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റിജോഷ് കോഴിക്കോടും വരവ് ചെലവ് കണക്കുകൾ ട്രഷറർ കബീർ പട്ടാമ്പിയും അവതരിപ്പിച്ചു. തുടർന്ന് യോഗത്തിന് അലി ആലുവ, ഷംനാദ് കരുനാഗപ്പള്ളി,ജലീൽ പള്ളാത്തുരുത്തി, വല്ലി ജോസ്, അഞ്ചു അനിയൻ, സബ്രിൻ ഷംനാസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
ഗ്ലോബൽ, മിഡിൽ ഈസ്റ്റ് കൗൺസിലുകളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശിഹാബ് കൊട്ടുകാട് (ഗ്ലോബൽ വൈ. പ്രസിഡന്റ് ), മുഹമ്മദാലി മരോട്ടിക്കൽ (ഗ്ലോബൽ ഇവന്റ് കോർഡിനേറ്റർ ), സലാം പെരുമ്പാവൂർ (മിഡിൽ ഈസ്‌റ് ജോയിന്റ് സെക്രട്ടറി), നാസർ ലെയ്‌സ് ( മിഡിൽ ഈസ്‌ററ് വൈസ് പ്രെസിഡന്റ് ) തുടങ്ങിയവരെ പൊന്നാട അണിയിച്ചു ആദരിച്ചു, തുടർന്ന് അവരുടെ നേതൃത്വ ത്തിൽ 2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു..
2022-2023 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ:
(പ്രസിഡന്റ്) ഷംനാസ് കുളത്തുപ്പുഴ
(സെക്രട്ടറി) ജാനിഷ് അയ്യാടൻ
(ട്രഷറർ) ജെറിൻ മാത്യു
(വൈ. പ്രെസിഡന്റ്) നസീർ ഹനീഫ, അൻഷാദ് കൂട്ടുക്കുന്നം, നിഅമത്തുല്ല പുത്തൂർ പള്ളിക്കൽ.
(ജോയിന്റ് സെക്രട്ടറി) ജ്യോതിഷ് ജോയ്, ഷാജഹാൻ കുമ്മാളി
(ജോയിന്റ് ട്രഷറർ) മാത്യു ജയിംസ്, അൻസാർ വർക്കല
(ചാരിറ്റി & സാമൂഹ്യക്ഷേമം) ഷൈജു നിലമ്പൂർ,
(മീഡിയ & പബ്ലിക് റിലേഷൻസ്) നിസാർ പള്ളിക്കശ്ശേരിയിൽ,
(കലാ സാംസ്‌കാരികം) തങ്കച്ചൻ വർഗ്ഗീസ്,
(യൂത്ത് & സ്പോർട്സ്) ഷമീർ ചോലക്കൽ,
(ബിസിനസ്) സ്‌കറിയ ജോയ്
(മലയാളം ഫോറം) സിയാവുദ്ദീൻ മൂസ,
(ഐടി & എച്ച്ആർ) മജേഷ് പുത്തൻതറയിൽ
(ആരോഗ്യം) ജോസ് ആന്റണി
(മിഷൻ ടാലന്റ്) ഷഹനാസ് ചാറയം,
(കൃഷിയും പരിസ്ഥിതിയും) ഷാബിൻ ജോർജ്ജ്,
(ഇവെന്റ് കോഡിനേറ്റർ) സനീഷ് നസീർ,
(എഡ്യൂക്കേഷൻ & ട്രെയിനിങ്) ഷൈൻ ദേവ്
റിജോ പെരുമ്പാവൂർ, സുരേഷ് തൃശ്ശൂർ, ഷാനവാസ് അസീസ്, നസീർ ആലുവ, സാജിദ് എം, ജോസ് കടമ്പനാട്, സജിൻ നിഷാൻ, രാജൻ കാരിച്ചാൽ, നൗഷാദ് പള്ളത്ത് തുടങ്ങിയവർ യോഗപരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ജെറിൻ മാത്യു നന്ദി അർപ്പിച്ചു യോഗം അവസാനിപ്പിച്ചു