- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ: പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) 2022 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഫെബ്രുവരി 1 ന് ചൊവ്വാഴ്ച വൈകുന്നേരം സെന്റ് ജെയിംസ് ക്‌നാനായ ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലാണ് ചുമതലകൾ മുൻ ഭാരവാഹികളിൽ നിന്നും ഏറ്റെടുത്തത്.
പ്രസിഡണ്ട് ഫാ. എബ്രഹാം സഖറിയാ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഡോ. ജോബി മാത്യു പ്രാരംഭ പ്രാർത്ഥന നടത്തി.
2021 ലെ സെക്രട്ടറി എബി. കെ. മാത്യു വാർഷിക റിപ്പോർട്ടും ട്രഷറർ രാജൻ അങ്ങാടിയിൽ വാർഷിക കണക്കും അവതരിപ്പിച്ചു. മുൻ പ്രസിഡണ്ട് ഫാ. ഐസക്ക് ബി. പ്രകാശ് , റവ. റോഷൻ വി. മാത്യൂസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.
പുതിയ വർഷത്തെ ഭാരവാഹികൾ
രക്ഷാധികാരി: വെരി.റവ.ഫാ. സഖറിയാ പുന്നൂസ് കോർഎപ്പിസ്‌കോപ്പ, പ്രസിഡണ്ട് : റവ. ഫാ. ഏബ്രഹാം സഖറിയാ (ജെക്കു അച്ചൻ) വൈസ് പ്രസിഡണ്ട് : റവ. റോഷൻ.വി. മാത്യൂസ്, സെക്രട്ടറി: ബിജു ഇട്ടൻ, ട്രഷറർ: മാത്യു സ്‌കറിയ, പ്രോഗ്രാം കോർഡിനേറ്റർ: ആൻസി ശാമുവേൽ, പബ്ലിക് റിലേഷൻസ്: ജോൺസൻ ഉമ്മൻ, സ്പോർട്സ് കൺവീനർ: റവ.ഡോ. ജോബി മാത്യു, വോളന്റീർ ക്യാപ്റ്റന്മാർ : നൈനാൻ വീട്ടിനാൽ, ഏബ്രഹാം തോമസ്, യൂത്ത് കോർഡിനേറ്റർ: റവ. സോനു വർഗീസ് , ഓഡിറ്റർ: ജോൺസൻ വർഗീസ്.
സെക്രട്ടറി ബിജു ഇട്ടൻ സ്വാഗതവും ട്രഷറർ മാത്യു സ്‌കറിയ നന്ദിയും പറഞ്ഞു.ഐസിഇസിഎച്ചിൽ അംഗങ്ങളായ 19 ഇടവകകളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.