- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരളാ ഫോറം: സാജൻ വർഗീസ്, റോണി വർഗീസ്, ഫിലിപ്പോസ് ചെറിയാൻ ടീം നയിക്കും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2022 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുയോഗത്തോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പിൽ സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫിലിപ്പോസ് ചെറിയാൻ (ട്രെഷറർ), വിൻസെന്റ്റ് ഇമ്മാനുവേൽ, സുമോദ് തോമസ് നെല്ലിക്കാല, സുധാ കർത്താ, ജോൺ സാമുവേൽ, ആശാ അഗസ്റ്റിൻ, ബ്രിജിത്ത് പാറപ്പുറത്ത് (വൈസ് ചെയർമെൻസ് / ചെയർ പേഴ്‌സൻസ്), ലിബിൻ തോമസ് (സെക്രട്ടറി), കുര്യൻ രാജൻ (ജോയ്ന്റ്‌റ് ട്രെഷറർ), ജോസഫ് പി മാത്യു, ജോൺസൻ മാത്യു (ഓഡിറ്റേഴ്സ്) എന്നിവരെ കൂടാതെ ചെയർപേഴ്‌സൻസ് ആയി ജീമോൻ ജോർജ് (ഓണാഘോഷം), ജോർജ് ഓലിക്കൽ (കേരളാ ദിനാഘോഷം) എന്നിവരെ തിരഞ്ഞെടുത്തു.
കോർഡിനേറ്റേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു ബെന്നി കൊട്ടാരം (പ്രോഗ്രാം), സാബു സ്‌കറിയ (സ്പോർട്സ്), രാജൻ സാമുവേൽ, ജോബി ജോർജ് (അവാർഡ് കമ്മിറ്റി), അലക്‌സ് തോമസ്, ജെയിംസ് പീറ്റർ (കർഷക രത്‌ന), ശ്രീജിത്ത് കോമാത്ത് (ലിറ്റററി), സിജിൻ തിരുവല്ല (സോഷ്യൽ മീഡിയ), അരുൺ കോവാട്ട് (വിഷ്വൽ മീഡിയ) എന്നിവരാണ്.
സുമോദ് നെല്ലിക്കാല, രാജൻ സാമുവേൽ എന്നിവർ ഇലെക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി.
തിരഞ്ഞെടുപ്പിനു ശേഷം സുമോദ് നെല്ലികാലായുടെ അധ്യക്ഷതയിൽ ഫിലാഡെൽഫിയായ നോർത്ത് ഈസ്റ്റിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രെസെ9റ്റിറ്റീവ് ജാറെഡ് സോളമൻ മുഖ്യാഥിതി ആയിരുന്നു. വിൻസെന്റ്റ് ഇമ്മാനുവേൽ, റോണി വറുഗീസ് എന്നിവർ യോഗം നിയന്ത്രിച്ചു.
മുൻ പെൻസിൽവാനിയ സ്റ്റേറ്റ് സ്പീക്കർ ജോൺ പെർസൽ, വ്യവസായ പ്രമുഖൻ മൂർത്തി എസ് വേപ്പൂരി, നിയമജ്ഞന്മാരായ ജോസഫ് കുന്നേൽ, ലിനോ തോമസ്, ഡെവലപ്പർ ജോഷ്വ മാത്യു എന്നിവരെ കൂടാതെ പമ്പ അസ്സോസിയേഷനുവേണ്ടി ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷനു വേണ്ടി ജോബി ജോർജ്, മാപ്പ് അസോസിയേഷനു വേണ്ടി തോമസ് ചാണ്ടി, സി ഐ ഓ ക്കു വേണ്ടി സുധാ കർത്താ, ഫിലാഡൽഫിയ പ്രസ് ക്ലബ്ബിനു വേണ്ടി ജീമോൻ ജോർജ്, മലയാള സാഹിത്യ വേദിക്കു വേണ്ടി ജോർജ് നടവയൽ, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ക്കു വേണ്ടി ഫിലിപ്പോസ് ചെറിയാൻ, അലക്‌സ് തോമസ്, ജോർജ് ഓലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2021 ൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ചൊരു കുടകീഴിൽ അണിനിരത്തികൊണ്ടു ഓണാഘോഷവും കേരളാ ദിനാഘോഷവും സംഘടിപ്പിക്കുക എന്നതാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തി9റെ മുന്നോട്ടുള്ള കാഴ്ചപ്പാട്. രാജൻ സാമുവേൽ നന്ദി പ്രകാശനം നടത്തി.