- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തേജസ്വി പാർട്ടിയിൽ പിടിമുറുക്കി; ചേട്ടൻ തേജ് പ്രതാപ് ബസ്മതി അരി വ്യാപാരത്തിലേക്ക്
പട്‌ന: ആർജെഡി നേതാവ് ലാലു യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ബസ്മതി അരി വ്യാപാര രംഗത്തേക്ക് കടക്കുന്നു. ചന്ദനത്തിരി വ്യാപാരത്തിനായി തേജ് പ്രതാപ് ആരംഭിച്ച എൽആർ (ലാലു റാബ്‌റി) പ്രൈവറ്റ് ലിമിറ്റഡാണ് അരി വ്യാപരത്തിലേക്കും കടക്കുന്നത്.
ഇളയ സഹോദരൻ തേജസ്വി യാദവ് പാർട്ടിയിൽ പിടിമുറുക്കിയ സാഹചര്യത്തിലാണ് തേജ് പ്രതാപ് ബിസിനസ് രംഗത്തു മുതൽമുടക്കുന്നത്. വസന്ത പഞ്ചമി ദിനത്തിലാണ് തേജ് പ്രതാപ് അരി വ്യാപാരത്തിനു തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ ബിഹാറിനുള്ളിലാകും വ്യാപാരം. കർഷകരിൽ നിന്നു നേരിട്ട് ബസ്മതി അരി സംഭരിക്കാനാണ് പദ്ധതിയെന്നു തേജ് പ്രതാപ് വെളിപ്പെടുത്തി. ക്രമേണ മറ്റു കാർഷികോൽപന്നങ്ങളുടെ വ്യാപാരത്തിലേക്കും കടക്കാനാണ് പദ്ധതി.
Next Story




