- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം; സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: 110-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കമാകും. പമ്പാ മണൽപ്പുറത്തു വിദ്യാധിരാജ നഗറിൽ തുടക്കമാകുന്ന പരിഷത്ത് വൈകീട്ട് നാലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ അധ്യക്ഷത വഹിക്കും. പുതിയകാവ് ദേവീ ക്ഷേത്രത്തിൽനിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തിൽനിന്ന് ജ്യോതി പ്രയാണഘോഷയാത്രയും എഴുമറ്റൂർ ആശ്രമത്തിൽനിന്ന് ഛായാ ചിത്ര ഘോഷയാത്രയും ഞായറാഴ്ച 11-ന് വിദ്യാധിരാജ നഗറിൽ എത്തിച്ചേരും.
ജില്ലാ ഭരണകൂടം നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. 500 പേർക്കിരിക്കാവുന്ന പന്തലാണ്. ഇതിൽ 200 പേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരം സീറ്റുകളിൽ മാറ്റമുണ്ടാകും. കൺവെൻഷൻ പരിപാടികൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.