ഡാളസ് : വളരെ അപൂർവമായി മാത്രം അതിശൈത്യത്തിന്റെ പിടിയിലമരുന്ന ഡാളസിൽ ഫെബ്രു. 2 നാണ് രാത്രി മുതൽ തോരാതെ പെയ്ത മഴയിൽ നിന്നും , ഹിമപാതത്തിൽ നിന്നും ,ഐസ് മഴയിൽ നിന്നും വെള്ളിയാഴ്ച വൈകീട്ടോടെ സാവകാശം മോചനം പ്രാപിച്ചു വരുന്നു . മഴയും ഹിമപാതവും പൂർണ്ണമായും അവസാനിച്ചിട്ടുണ്ട് ബുധനാഴ്ച രാത്രി മുതൽ നിരത്തിലിറങ്ങാതെയിരുന്ന വാഹനങ്ങൾ വെള്ളിയാഴ്ച വൈകിയതോടെ പുറത്തിറങ്ങി തുടങ്ങി . വെള്ളിയാഴ്ച രാത്രി വീണ്ടും താപനില താഴുന്നതിനുള്ള സാധ്യതയുണ്ടെന്നും ശനിയാഴ്ച വീണ്ടും റോഡുകളിൽ ഐസ് രൂപപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് , ശനിയാഴ്ച രാത്രിയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകും .

റോഡിൽ ഗ്ളാസ് കണക്കെ ഐസ് പാളികൾ രൂപപ്പെട്ടത് വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ ചുരുക്കം വാഹനങ്ങളിൽ പലതും അപകടത്തിൽ പെട്ടിരുന്നു . ഐസിനു മുകളിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെന്നിമാറിയാണ് കൂടുതൽ അപകടങ്ങൾ ഉണ്ടായത് .

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉണ്ടായ കനത്ത ഹിമപാതം വൈദ്യതി വിതരണത്തെ ദിവസങ്ങളോളം തകരാറിലാക്കിയിരുന്നു . ഈ വർഷം ഇതൊഴിവാക്കുന്നതിന് ഗവർണർ നേരിട്ട് ഇടപെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു . റോഡുഗതാഗതം തടസ്സപ്പെട്ടതിന് പുറമെ ഡാളസ്സിലെ പ്രധാന വിമാനത്താവളങ്ങളായ ഡി.എഫ്ഡ.ബ്ള്യു , ലൗവ് ഫീൽഡ് എന്നിവയിൽ നൂറുകണക്കിന് സർവീസുകളാണ് നിർത്തി വച്ചത് . അത്യാവശ്യ സർവീസുകളിൽ ചുരുക്കം ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത് . ആശുപത്രി അധികൃതർ ജീവനക്കാർക്ക് സൗജന്യ ഹോട്ടൽ സൗകര്യം ചെയ്തിരുന്നു . ഞായറാഴ്ചയുടെ റെയിൽ ബസ്സ് സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .