- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രമ്പ് സ്വീകരിച്ച നടപടി തെറ്റായിരുന്നുവെന്ന് പെൻസ്
വാഷിങ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനം നടത്തുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പെൻസിന് അധികാരമുണ്ടെന്ന ട്രമ്പിന്റെ പരാമർശത്തെ നിശിതമായി വിമർശിച്ചു വൈസ് പ്രസിഡന്റ് പെൻസ് രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച്, ട്രമ്പിന് തന്നെ വിജയം സമ്മാനിക്കാൻ നിക്ക് അധികാരമുണ്ടെന്ന് ട്രമ്പിന്റെ പ്രസ്താവന പുറത്തുവന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു പെൻസ്. അമേരിക്കൻ വോട്ടർമാർ ബഹുഭൂരിപക്ഷം തിരഞ്ഞെടുക്കുകയും, ഇലക്ട്രൊറൽ വോട്ടുകൾ ബൈഡന് അനുകൂലമായി ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ അതിനെതിരെ പ്രവർത്തിക്കുവാൻ ഭരണഘടന എനിക്ക് അവകാശം തരുന്നില്ല എന്നും പെൻസ് പറഞ്ഞു. ഫ്ളോറിഡാ ഒർലാന്റോയിൽ ഫെഡറലിസ്റ്റ് സൊസൈറ്റി ഫ്്ളോറിഡാ ചാപ്റ്റേഴ്സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പെൻസ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ആരെങ്കിലും തിരഞ്ഞെടുപ്പു അട്ടിമറിക്കാൻ വൈസ് പ്രസിഡന്റിനാകുമായിരുന്നു എന്ന് പറഞ്ഞാൽ അതു അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പെൻസ് മുന്നറിയിപ്പു നൽകി.
2024 ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയിക്കാനാവശ്യമായ പോപ്പുലർ വോട്ടുകളും, ഇലക്ട്രൊറൽ വോട്ടുകളും ലഭിച്ചാൽ ആ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിന് കമല ഹാരിസിന് ഒരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ട്രമ്പിന്റെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന വൈസ് പ്രസിഡന്റ് പെൻസ് അമേരിക്കൻ ജനാധിപത്യമൂല്യങ്ങളെ ഉയർത്തി പിടിച്ചതിനാലാണ് ബൈഡൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.