- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജനതയുടെ സ്വപ്നസാക്ഷാൽക്കാരം; കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിനു തുടക്കമായി
കിഴപറയാർ: വർഷങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന മീനച്ചിൽ കിഴപറയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. മാണി സി കാപ്പൻ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്. ഇതോടെ ഈ മേഖലയിലെ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുകയാണ്.
കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ വർഷങ്ങൾക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഏറെക്കാലമായി ദുരിത സാഹചര്യത്തിലാണ് പ്രവർത്തിച്ചു വരുന്നത്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പിന്നീട് ജനപ്രതിനിധികളും നാട്ടുകാരും കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ മാണി സി കാപ്പൻ എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ ആസ്തി വികസന ഫണ്ടിൽ നിന്നും പുതിയ ഒ പി ബ്ലോക്ക് 95 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ലഭ്യമാകും. പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, പൂവത്തോട്, അമ്പാറനിരപ്പേൽ, പൈക, ഇടമറ്റം തുടങ്ങിയ നിരവധി മേഖലകളിൽ നിന്നും ഈ ആശുപത്രിയെ ആശ്രയിക്കുന്ന ഒട്ടേറെ ആളുകൾക്കു പ്രയോജനം ലഭിക്കും.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. വികസന പ്രവർത്തനങ്ങൾ നഗര കേന്ദ്രീകൃതമാകാതെ ഗ്രാമങ്ങളിൽ എത്തിക്കുവാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലി, പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു ടി ബി, ലിസമ്മ ഷാജൻ, വിഷ്ണു പി വി, സോജൻ തൊടുകയിൽ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ഷേർളി ബേബി, സാജോ പൂവത്താനി, ലിൻസി മാർട്ടിൻ, സെക്രട്ടറി എം സുശീൽ, മാത്യു വെള്ളാപ്പാട്ട്, സണ്ണി വെട്ടം, വിൻസെന്റ് കണ്ടത്തിൽ, ജിനു വാട്ടപ്പള്ളിൽ, ബിജു താഴത്തുകുന്നേൽ, ഡയസ് കെ സെബാസ്റ്റ്യൻ, ഡോ നിർമ്മൽ മാത്യു, സ്റ്റെമേഴ്‌സൺ തോമസ്, നിഷാന്ത് ടി എൻ തുടങ്ങിയവർ പങ്കെടുത്തു.
പാലായിൽ റോഡ് പുനരുദ്ധാരണത്തിന് ഒരു കോടി
പാലാ: പാലാ നിയോജകമണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 11 റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
പാലാ മുനിസിപ്പാലിറ്റിയിലെ കണ്ണമറ്റം - ഊരാശാല റോഡ് (10 ലക്ഷം), കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് (9 ലക്ഷം), മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റം - കൂറ്റനാൽ കടവ് റോഡ് (9 ലക്ഷം), കിഴപറയാർ ആശുപത്രി - തറപ്പേൽക്കടവ് പാലം റോഡ് (9 ലക്ഷം), കരൂർ പഞ്ചായത്തിലെ ഇടനാട് അമ്പലം - മങ്കൊമ്പ് റോഡ് (6ലക്ഷം), ഭരണങ്ങാനം പഞ്ചായത്തിലെ ഭരണങ്ങാനം ചൂണ്ടച്ചേരി വേഴാങ്ങാനം റോഡ് (9 ലക്ഷം), മൂന്നിലവ് പഞ്ചായത്തിലെ നരിമറ്റം അഞ്ചുകുടിയാർ റോഡ് (9 ലക്ഷം), അമ്പലം - മങ്കൊമ്പ് - തോട്ടകര റോഡ് (9 ലക്ഷം), എലിക്കുളം പഞ്ചായത്തിലെ ഏഴാംമൈൽ - പാമ്പൊലീ റോഡ് (10 ലക്ഷം), രാമപുരം പഞ്ചായത്തിലെ മുല്ലമറ്റം - ചെറുകുറിഞ്ഞി റോഡ് (10 ലക്ഷം), മരങ്ങാട്ടുകുളം - പൊതിയുരുട്ടിപ്പാറ റോഡ് (10 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.