- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റ് ചെയ്യുന്നതിനിടെ കോടതി വളപ്പിൽവച്ച് പൊലീസിനെ വെട്ടിച്ച് ഓടി; പിടിച്ചുപറിക്കേസിലെ പ്രതി അറസ്റ്റിൽ
കോഴിക്കോട്: പിടിച്ചു പറിക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. കോഴിക്കോട് നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടപ്പറമ്പ് പാർക്ക് റസിഡൻസിക്ക് സമീപം ഭിന്നശേഷിക്കാരനായ തമിഴ്‌നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസിൽ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ കോഴിക്കോട് കോടതി വളപ്പിൽവച്ച് പൊലീസുകാരെ വെട്ടിച്ച് ഓടി രെക്ഷപ്പെടുകയായിരുന്നു. ശ്രീജിത്തിനെ രക്ഷപെടാൻ സഹായിച്ച മോഹൻലാൽ എന്ന അഭിഭാഷകനെതിരെയും ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ ഞായർ മാവൂരിൽ വച്ചാണ് പിടികൂടിയത്. കസബ, നടക്കാവ്, മെഡിക്കൽ കോളേജ്, ചേവായൂർ, മാവൂർ എന്നീ പൊലീസ് സ്റ്റേറ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. മാന്യമായ വേഷവിധാനത്തിൽ ബസിൽ കയറി യാത്രക്കാരുടെ പണം തട്ടുകയാണ് ഇയാളുടെ രീതി. പ്രതിയെ പരാതിക്കാർവഴി തന്ത്രപൂർവം കോഴിക്കോട് മാവൂർ റോഡിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കാരുടെ പണം മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.
കസബ ഇൻസ്‌പെക്ടർ എൻ. പ്രജീഷ്, എസ്‌ഐ ടി.എസ്. ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മനോജ്, സിപിഒ ശ്രീജേഷ്, മാവൂർ സ്റ്റേഷനിലെ എസ്‌ഐമാരായ മഹേഷ്‌കുമാർ, സന്തോഷ്‌കുമാർ, സിപിഒ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം തിങ്കൾ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ