- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എല്ലിൽ മുംബൈ സിറ്റി എഫ്സി വിജയവഴിയിൽ; ചെന്നൈയിനെ കീഴടക്കിയത് എതിരില്ലാത്ത ഒരു ഗോളിന്; മുംബൈ അഞ്ചാം സ്ഥാനത്ത്
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്സിക്ക് ജയം. ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ കീഴടക്കിയത്. വിക്രം പ്രതാപ് സിങ് മുംബൈയുടെ ഗോൾ നേടി. ജയത്തോടെ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ 22 പോയിന്റാണ് അവർക്കുള്ളത്. ചെന്നൈ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ 19 പോയിന്റാണ് അവർക്കുള്ളത്.
നിലവിലെ ചാംപ്യന്മാരായ മുംബൈക്ക് തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. കൂടുതൽ ഷോട്ടുകളുതിർത്തതും മുംബൈ ആയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഗോൾ നേടാൻ അവർക്ക് സാധിക്കാതെ വന്നു. മറുവശത്ത് ചെന്നൈ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി. എന്നാൽ 85-ാം മിനിറ്റിൽ വിക്രം പ്രതാപിലൂടെ മുംബൈ വിജയമുറപ്പിച്ചു.
നാളെ ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാളിനെ നേരിടും. 10-ാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. 15 മത്സരങ്ങളിൽ 10 പോയിന്റാണ് അവർക്കുള്ളത്. ഒഡീഷ എട്ടാം സ്ഥാനത്താണ്. 14 മത്സരങ്ങളിൽ 18 പോയിന്റാണ് അക്കൗണ്ടിൽ. ജയിച്ചാൽ ഒഡീഷയ്ക്ക് ആറാം സ്ഥാനത്തേക്കുയരാം. അതേസമയം, ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ അവസാനിച്ചു.
സ്പോർട്സ് ഡെസ്ക്