റിയാദ്: സൗദി അറേബ്യയിൽ 3,260 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 3,878 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,08,897 ഉം രോഗമുക്തരുടെ എണ്ണം 6,66,697 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,954 ആയി.

നിലവിൽ 33,246 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 1,087 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.04 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 1,115, ജിദ്ദ - 236, ദമ്മാം - 159, ഹുഫൂഫ് - 122, മദീന - 107, മക്ക - 73, അബഹ - 73. സൗദി അറേബ്യയിൽ ഇതുവരെ 5,84,21,096 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 2,56,50,893 ആദ്യ ഡോസും 2,37,90,597 രണ്ടാം ഡോസും 89,79,606 ബൂസ്റ്റർ ഡോസുമാണ്.