- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചുഴലിക്കാറ്റിൽ തകർന്ന ഹോം ഡിപ്പോയിൽ നിന്നും സാധനങ്ങൾ കവർച്ച ചെയ്ത കേസ്; മുൻ ഷെറിഫ് ഡപ്യുട്ടികൾ കുറ്റക്കാരെന്ന് കോടതി
ഡാളസ്: 2019 ഒക്ടോബറിൽ ഡാളസിൽ ഉണ്ടായ ചുഴലിക്കാറ്റിൽ തകർന്ന ഹോം ഡിപ്പോയിൽ നിന്നും സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ ഡാളസിലെ രണ്ട് മുൻ ഷെറിഫ് ഡപ്യുട്ടികൾക്ക് കോടതി ശിക്ഷ വിധിച്ചു. ജോസഫ് ബോബാഡില്ല, റബേക്ക ഇവാൻസ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
ഇരുവരും ചേർന്ന് 2500- 30000 ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. ജോസഫ് ബോബാഡില്ലയ്ക്ക് 45 ദിവസത്തെ ജയിൽ ശിക്ഷയും നാലു വർഷത്തെ നല്ല നടപ്പുമാണ് ശിക്ഷ വിധിച്ചത്.
റബേക്കയ്ക്ക് രണ്ടു വർഷത്തെ നല്ലനടപ്പാണ് കോടതി വിധിച്ചത്. സ്റ്റോറിനുള്ളിലെ വിലപ്പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും സാധനങ്ങളുടെ ഫോട്ടോ സുഹൃത്തിന് അയച്ച്കൊടുക്കുകയും ചെയ്തതായി ഇരുവരും സമ്മതിച്ചിരുന്നു. .
Next Story