എറണാകുളം :അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ കടവന്ത്രയിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം മുൻ കേന്ദ്ര മന്ത്രി പി സി തോമസ് നിർവ്വഹിച്ചു.യു. എൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, എറണാകുളം മുൻ ജില്ലാ കലക്ടറുമായിരുന്ന എം. പി ജോസഫ് ഐ. എ. എസ് അധ്യക്ഷത വഹിച്ചു. കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസിലറും, യു. പി. എസ്. സി ഇന്റർവ്യൂ ബോർഡ് മുൻ എക്‌സ്‌പേർട്ട് അംഗവുമായിരുന്ന ഡോ. എം. സി ദിലീപ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനും, ഐ. ടി ആൻഡ് പ്രൊഫഷണൽ കേരളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അപു ജോൺ ജോസഫ്, സംവിധായകൻ റോബിൻ തിരുമല, കോർപറേഷൻ കൗൺസിലർ മാലിനി കുറുപ്പ്, എഴുത്തുകാരി ഡോ. കെ വി സുമിത്ര, അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമി ഡയറക്ടറും, എഴുത്തുകാരനുമായ ജോബിൻ എസ് കൊട്ടാരം എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലും, ഇംഗ്ലീഷിലും സിവിൽ സർവീസ് പരിശീലനം നൽകുന്ന അബ്‌സൊല്യൂട്ട് അക്കാദമിയിൽ ഓൺലൈൻ ബാച്ചും, ഓഫ്ലൈൻ ബാച്ചും മാർച്ച് 1 ന് ആരംഭിക്കും..