18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് -19 നെതിരെ നിർബന്ധിത വാക്‌സിനേഷൻ ഓസ്ട്രിയയിൽ പ്രാബല്യത്തിൽ വന്നു. ഇത് യൂറോപ്യൻ യൂണിയനിലെ അഭൂതപൂർവമായ നടപടിയാണ്. വാക്‌സിനേഷൻ എടുക്കാത്തവർക്ക് കനത്ത പിഴ നേരിടേണ്ടി വരും.

എന്നാൽ യൂറോപ്യൻ യൂണിയനിൽ വാക്‌സിനേഷൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രിയ മാറി. ജർമ്മനിയിൽ ഇത് നടപ്പിലാക്കുന്ന കാര്യം പാർലമെന്റിലെത്തിയെങ്കിലും പുരോഗമനം ഉണ്ടാകത്തതിനാൽ നടപ്പിലാക്കിയിട്ടില്ല,
വാക്സിനേഷൻ എടുക്കാത്ത ആളുകളെ നിലവിൽ ഭക്ഷണശാലകൾ, കായിക, സാംസ്‌കാരിക വേദികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ ഇനി മുതൽ അവർക്കും പിഴ ചുമത്തും

ഗർഭിണികൾ, കഴിഞ്ഞ 180 ദിവസത്തിനുള്ളിൽ വൈറസ് ബാധിച്ചവർ, മെഡിക്കൽ ഇളവുകൾ എന്നിവയൊഴികെയുള്ള എല്ലാ മുതിർന്ന താമസക്കാർക്കും ഈ നിയമം ബാധകമാണ്.എന്നിരുന്നാലും, പിഴ ഈടാക്കിയ വ്യക്തി രണ്ടാഴ്ചയ്ക്കുള്ളിൽ വാക്‌സിനേഷൻ എടുത്താൽ അവ പിൻവലിക്കപ്പെടും.600 മുതൽ 3,600 യൂറോ വരെയായിരിക്കും പിഴ. മാർച്ച് മാസത്തോടെ പരിശോധന കർശനമാക്കാനാണ് തീരുമാനം.