ന്താരാഷ്ട്ര സന്ദർശകർക്കായി അതിർത്തി അടച്ചിട്ട് ഏകദേശം രണ്ട് വർഷത്തിന് ശേഷം ഫെബ്രുവരി 21 മുതൽ ഓസ്ട്രേലിയ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ്.അന്താരാഷ്ട്ര അതിർത്തി തുറക്കുമ്പോൾ വിദേശികൾക്ക് പൂർണ വാക്‌സിനേഷൻ എന്നത് രണ്ട് ഡോസുകൾ ആയിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

എന്നാൽ സംസ്ഥാനങ്ങൾക്ക് അവരുടെ ക്വാറന്റെയ്ൻ ചടങ്ങൾ സംബന്ധിച്ച തീരുമാനം എടുക്കുന്നക് തുടരുമെന്നും അവ പാലിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.അതിർത്തി അടച്ചുപൂട്ടൽ മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ടൂറിസം വ്യവസായത്തിന് ഉത്തേജനം നൽകുന്നതാണ് ഈ പ്രഖ്യാപനം.

പൂർണമായും വാക്‌സിനേഷൻ സ്വീകരിക്കാതെ എത്തുന്ന വിനോദസഞ്ചാരികൾ പ്രതിരോധ കുത്തിവയ്‌പ്പ് നടത്താൻ കഴിയാത്തതിന് മെഡിക്കൽ കാരണമുണ്ടെന്ന് തെളിയിക്കണം.