ക്ക്ലൻഡിന് ചുറ്റുമുള്ള നിരവധി സ്റ്റേഷനുകളിൽ ഒരു ലിറ്ററിന് മുകളിലുള്ള പെട്രോൾ വില റെക്കോർഡ് ഉയരത്തിലാണ്. വില 3 ഡോളറിലേക്കാണ് ഉയർന്നത്. വില ഉയർന്നത് നിരവധി പേരുടെ ബഡ്ജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. ഗാർഹിക ബജറ്റിനെയും കാര്യമായി ബാധിച്ചുവെന്നാണ് സൂചന.

ഫ്യുവൽ ട്രാക്കിങ് വെബ്സൈറ്റ് ഗസ്സ്പി പ്രകാരം രാജ്യത്തുടനീളമുള്ള ഒരു ഡസനിലധികം പെട്രോൾ സ്റ്റേഷനുകളിൽ അൺലീഡഡ് 95 ലിറ്ററിന് 3 ഡോളർ കടന്നിട്ടുണ്ട്. അതായത് 95ന്റെ ശരാശരി വില 2.79 ഡോളറാണിപ്പോൾ്, ഒരു മാസം മുമ്പുള്ളതിനേക്കാൾ 22സെന്റ് വർധന. അതായത് 40 ലിറ്റർ ടാങ്കുള്ള ഒരു ചെറിയ കാർ കഴിഞ്ഞ മാസത്തെ ഇതേ സമയത്തെ അപേക്ഷിച്ച് നിറയ്ക്കാൻ 8.80 ഡോളർകൂടുതൽ ചെലവാകും.

91 ന്റെ ശരാശരി വില 2.61 ഡോളറാണ്. ഒരു മാസം മുമ്പുള്ളതിനേക്കാൾ 14ര വർധിച്ചു. ഒരു മാസത്തിനുള്ളിൽ 10 ശതമാനം അഥവാ 17ര വർധനവാണ് ഡീസലിന് ഉണ്ടായിരിക്കുന്നത്.ഉയർന്ന വാടകയ്ക്കും ഭക്ഷണ വിലക്കയറ്റത്തിനും ഒപ്പം ഇന്ധനവില വർദ്ധനവ് കൂടിയായതോടെ ന്യൂസിലാന്റുകാരുടെ ശമ്പളത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും.

വെല്ലിങ്ടൺ, െൈക്രസ്റ്റ്ചർച്ച് തുട്ങ്ങിയ പ്രദേശങ്ങളിലും വില ഉയർന്നിട്ടുണ്ട്്.
എണ്ണവില ബാരലിന് 92 ഡോളറായി ഉയർന്നു - 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.