ന്ത്യൻ ഉപഭൂഖണ്ഡത്തിന് ആത്മാവുള്ള പാട്ടുകൾ സമ്മാനിച്ച മഹാഗായികയുടെ വിയോഗം വേദനജനകമാണെന്നുംലോകം മുഴുവനുമുള്ള ലതാജിയുടെ സംഗീതാസ്വദകരോടൊപ്പം വേദനയിൽ ബഹറൈൻ കേരളീയ സമാജവും പങ്കു ചേരുന്നതായി ബഹറൈൻ കേരളീയ സമാജത്തിന്റെ പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അനുശോചനക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ ജനതയിലാകെ പ്രണയവും പ്രതീക്ഷ നീരാശകളും കാത്തിരിപ്പും വേദനയുടെ മുറിവും ഭക്തിയുടെ ആത്മിയ സ്പർശവുമൊക്കെ തീവ്രമായ സ്വകാര്യനുഭവങ്ങളാക്കി മാറ്റിയ പ്രിയ ഗായികയായിരുന്നു ലത മങ്കേഷ്‌ക്കറെന്ന് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.

മരണപ്പെട്ടാലും സംഗീതത്തിന്റെ ഉറവയൊലിക്കുന്ന നിതാന്ത നിത്യസ്മാരകമായി ലതാജിയുടെ ഗാനങ്ങൾ കാലങ്ങളെ അതിവർത്തിക്കുമെന്ന് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സമാജം അനുശോചനക്കുറിപ്പിൽ രേഖപ്പെടുത്തി.