ദോഹ:ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായും ആസാദീ കാ അമൃത് മഹോത്സവത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് സമാപിച്ചു.ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ബർവ സിറ്റിയിലെ കിംസ്‌ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന രക്തദാന ക്യാമ്പിൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നൂറ്റി ഇരുപതോളം ആളുകൾ രക്തദാനം നടത്തി.

കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ,വൈസ് പ്രസിഡന്റ് വിനോദ് നായർ, സാമൂഹിക പ്രവർത്തകൻ അബ്ദുറഊഫ് കൊണ്ടോട്ടി,കിംസ് ഡയറക്ടർ നിഷാദ്,കിംസ് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ഡോ.ദീപിക എന്നിവരുംകൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ് എ സി,ജനറൽ സെക്രട്ടറി മജീദലി,വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ,ഷാനവാസ് ഖാലിദ്,സജ്‌ന സാക്കി,സെക്രട്ടറി കെ ടി മുബാറക് എന്നിവർ സംബന്ധിച്ചു.

കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറിയും രക്തദാന ക്യാമ്പ് കൺവീനറുമായ തസീൻ അമീൻ, കോഡിനേറ്റർ സിദ്ദീഖ് വേങ്ങര,കൾച്ചറൽ ഫോറം സെക്രട്ടറി അഹമ്മദ് ഷാഫി,കൾച്ചറൽ ഫോറം സംസ്ഥാന സമിതിയംഗങ്ങളായ രാധാകൃഷ്ണൻ,അബ്ദുൽഗഫൂർ, റഷീദലി, നജ്‌ല നജീബ്,ഫാതിമ തസ്‌നീം,സകീന അബ്ദുല്ല തുടങ്ങിയവർ നേതൃത്വം കൊടുത്തു.
കോവിഡ് സാഹചര്യമായതിനാൽ ഹമദ് രക്തബാങ്കിൽ കുറവ് വന്നതോടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കൾച്ചറൽ ഫോറം മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടി ആരംഭിച്ച ക്യാമ്പ് രാത്രി എട്ടുമണിയോടുകൂടിയാണ് അവസാനിച്ചു.