വാഹനത്തതിന്റെ ഫിറ്റ്നസ് അഥവാ ഫഹസ്, ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞെങ്കിൽ പിഴ സന്ദേശമായെത്തും. ടാക്സികളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ആരംഭിച്ചിട്ടുള്ള ഓട്ടോമേറ്റഡ് മോണിറ്ററിങ് സിസ്റ്റം അഥവാ സ്വയം നിരീക്ഷണ സംവിധാനം രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതോടെയാണ് ഇത് നടപ്പിലാകുക.

ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഡിസംബർ അഞ്ചിന് റിയാദിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. രണ്ടാം ഘട്ടത്തിൽ മാർച്ച് 13 അഥവാ ഷഅബാൻ 10 മുതൽ രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും നിരീക്ഷണ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. റോഡിൽ സ്ഥാപിച്ച കാമറകൾ അത് വഴി കടന്ന് പോകുന്ന ഓരോ ടാക്സിയുടേയും നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്യുന്നതാണ് രീതി. ഇതോടെ ഓൺലൈൻ വഴി ട്രാഫിക് വിഭാഗത്തിലെ സിസ്റ്റത്തിൽ രേഖകൾ പരിശോധിക്കും.

വാഹനത്തതിന്റെ ഫിറ്റ്നസ് അഥവാ ഫഹസ്, ഇൻഷൂറൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞെങ്കിൽ പിഴ സന്ദേശമെത്തും. ഓരോ ടാക്സിയിലേയും ഡ്രൈവറുടെ ലൈസൻസോ, രേഖകളോ കാലാവധി കഴിഞ്ഞതാണെങ്കിലും പിഴ വരും. ടാക്‌സി വാഹനങ്ങളിൽ നടപ്പിലാക്കുന്ന ഈ നിരീക്ഷണ സംവിധാനം ബസുകളിലേക്കും, ട്രക്കുകളിലേക്കും വ്യാപിപ്പിക്കുമെന്നും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.