- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിലെ സർക്കാർ മേഖലയിലെ ആരോഗ്യ ജീവനക്കാർക്ക് കോവിഡ് ബോണസ് ലഭ്യമായി തുടങ്ങും;ഓരോരുത്തർക്കും 2500 മുതൽ 3500 ദീനാർ വരെ ലഭിക്കും
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ ജീവനക്കാർക്ക് കോവിഡ് ബോണസ് ലഭിച്ചു.ശമ്പള സ്‌കെയിലും കോവിഡ് കാല സേവനം ചെയ്ത ദിവസവും കണക്കാക്കി 2500 മുതൽ 3500 ദീനാർ വരെയാണ് ഓരോരുത്തർക്കും ലഭിച്ചത്. 40,000 ആരോഗ്യ പ്രവർത്തകർക്ക് ബോണസ് ലഭിക്കും. 134 ദശലക്ഷം ദീനാറാണ് ഇതിന് കണക്കാക്കുന്നത്.
2020 ഫെബ്രുവരി 24 മുതൽ മെയ് 31 വരെ കാലയളവിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്തുണ്ടായിരുന്നവർക്കാണ് ബോണസ് നൽകുന്നത്. കോവിഡ് മുന്നണിപ്പോരാളികൾക്ക് നൽകുന്ന ബോണസിൽ കരാർ അടിസ്ഥാനത്തിൽ സർക്കാറിന് വേണ്ടി സേവനം നൽകുന്ന നഴ്‌സുമാർ ഉൾപ്പെടില്ല. സർക്കാർ ജീവനക്കാരായ കുവൈത്തികൾ, വിദേശികൾ, ബിദൂനികൾ എന്നിവർക്ക് ലഭിക്കും.
സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും ബോണസ് ലഭിക്കില്ല. ബോണസ് ലഭിക്കാത്തതും തുക കണക്കാക്കിയതും സംബന്ധിച്ച് പരാതിയുള്ളവർക്ക് സമിതിയെ സമീപിക്കാം. ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും.