- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മലപ്പുറത്തെ 44കാരൻ മരിച്ചു; ഒപ്പം സഞ്ചരിച്ചിട്ടും വേറെ കമ്പാർട്ട്മെന്റിൽ ആയി പോയതോടെ ഒന്നും അറിയാതെ സുഹൃത്തും
മലപ്പുറം: ട്രെയിൻ യാത്രക്കിടെ ചർദ്ദിച്ച് കുഴഞ്ഞുവീണ് മലപ്പുറത്തെ 44കാരൻ മരിച്ചു. പശ്ചിമ ബംഗാളിലെ ജോലിസ്ഥലത്തുനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലപ്പുറം പെരുവള്ളൂർ സ്വദേശിയാണ് കുഴഞ്ഞു വീണ് മരിച്ചത്. പറമ്പിൽപീടിക സ്വദേശി പരേതനായ കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞുട്ടിയുടെ മകൻ അബ്ദുൽ മജീദ് (45) ആണ് മരിച്ചത്.
ട്രെയിൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ എത്തവേ ചർദ്ദിച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് റെയിൽവേ അധികൃതർ നെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നാട്ടിലേക്കുള്ള യാത്രയിൽ സുഹൃത്ത് കൂടെയുണ്ടായിരുന്നെങ്കിലും ഇരുവരും രണ്ട് കമ്പാർട്ട്മെന്റിൽ ആയതിനാൽ സുഹൃത്ത് വിവരം അറിഞ്ഞിരുന്നില്ല. റെയിൽവേ ടി.ടി.ആർ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രി ഒൻപതോടെയാണ് മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ഭാര്യ: നുസ്റത്ത് (വൈക്കത്ത് പാടം). മക്കൾ: അജ്മൽ, അംജദ്, നജ്‌ല. മരുമകൻ: ജാഫർ (തോട്ടശ്ശേരിയറ).
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്