- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന് കെജ്രിവാൾ
ഡെറാഡൂൺ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ പുരോഗമിക്കവെ പാർട്ടി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ.
ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിനെ ഹിന്ദു മതവിശ്വാസികളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റും. ആത്മീയ തലസ്ഥാനമാക്കുന്നതോടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ടൂറിസം വളരുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തരാഖണ്ഡിൽ എത്തിയ അദ്ദേഹം ഹരിദ്വാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അയോധ്യയിലേക്കും അജ്മീറിലേക്കും കർതാർപുർ ഗുരുദ്വാരയിലേക്കും സൗജന്യ തീർത്ഥയാത്ര അനുവദിക്കും. ഡൽഹിയിലെ മുഖ്യമന്ത്രി തീർത്ഥയാത്ര യോജനയിലൂടെ 40,000-ഓളം പേർക്ക് രാജ്യത്തെ വിവിധ ആരാധനലായങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
നിയസമഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി ഉത്തരാഖണ്ഡിൽ കെജ്രിവാൾ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തുന്നുണ്ട്. ഫെബ്രുവരി 14-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. മാർച്ച് പത്തിന് ഫലം പ്രഖ്യാപിക്കും.
ന്യൂസ് ഡെസ്ക്