ന്യൂഡൽഹി: അരുണാചൽപ്രദേശൽ ഹിമപാതം. കാമെങ് സെക്ടറിലുണ്ടായ ശ്കതമായ ഹിമപാതത്തിൽ ഏഴ് സൈനികർ കയറിയ വാഹനം മഞ്ഞിനടിയിലായി. മഞ്ഞിനടിയിൽപ്പെട്ടുപോയ സൈനികർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. ഇവരെ രക്ഷപ്പെടുത്താൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ഹെലികോപ്റ്ററുകളിൽ അയച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ലഫ്. കേണൽ ഹർഷ് വർധൻ പാണ്ഡെ അറിയിച്ചു. ഞായറാഴ്ച കരസേനയുടെ പട്രോൾ സംഘം റോന്തു ചുറ്റുമ്പോഴാണ് മഞ്ഞിടിഞ്ഞത്. 14,500 അടി ഉയരത്തിലുള്ള ഈ പ്രദേശത്ത് ഏതാനും ദിവസമായി കനത്ത മഞ്ഞുവീഴ്ചയുണ്ട്.