- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാം പൈനുംമൂടിനു ഓവർസീസ് എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: 43 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന സാം പൈനുംമൂടിന് ഒ എൻ സി പി കുവൈറ്റ് യാത്രയയപ്പ് നൽകി.പ്രവാസി സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയ സാം പൈനുംമൂട്, ലോക കേരള സഭാംഗവും,കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, മാധ്യമ മേഖലയിൽ നിറസാന്നിധ്യമായിരുന്നു.
ചടങ്ങിൽ, എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ്, ഒ എൻ സി പി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി, വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ, ട്രഷറർ രവീന്ദ്രൻ, എക്‌സിക്യൂട്ടീവ് അംഗം മാത്യു ജോൺ എന്നിവർ പങ്കെടുത്തു.ഒ എൻ സി പി കുവൈറ്റ് നൽകിയ യാത്രയയപ്പിന് സാം പൈനുംമൂട് നന്ദി രേഖപ്പെടുത്തി.
വീഡിയോ ലിങ്ക്
https://we.tl/t-NBMENlCXaz
Next Story