2022 പ്രവർത്തന കാലയളവിലെ എസ്‌ഐ.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റായി അൻവർ കോട്ടപ്പള്ളിയെയും സെക്രട്ടറിയായി നവാഫ് പാറക്കടവിനെയും, ഷഫാഖ് കക്കോടി (സംഘടന), മൻഷാദ് മനാസ് (പബ്ലിക് റിലേഷൻ), ഉമർ മുക്താർ (ക്യാമ്പസ്) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി ഇർഷാദ് പേരാമ്പ്ര, ഷമീം ആരാമ്പ്രം, ഷക്കീൽ കോട്ടപ്പള്ളി, ഹാമീം ആകിഫ്, ജാസിർ ചേളന്നൂർ, യഹിയ കക്കോടി, ആസിഫ് കൊടിയത്തൂർ എന്നിവരെ തിരഞ്ഞെടുത്തു.

ഇൻസമാം (നാദാപുരം), നുഅ്മാൻ പൈങ്ങോട്ടായി (വടകര), റാഫി അടുക്കത്ത് (കുറ്റ്യാടി), ഫായിസ് പുറവൂർ (പാലേരി), ആദിൽ കട്ടയാട്ട് (പേരാമ്പ്ര), ഹിഷാം (അത്തോളി), ഹസീഫ് പുറക്കാട് (കൊയിലാണ്ടി), ഷബീഹ് (ബാലുശ്ശേരി), റിജുവാൻ (കക്കോടി), ഇർഷാദ് അലി (കോഴിക്കോട് സിറ്റി), മിൻഹാജ് ചെറുവറ്റ (മെഡിക്കൽ കോളേജ്), വാരിസുൽ ഹഖ് (കുന്നമംഗലം), നുഐം പി.കെ (കൊടുവള്ളി), ഹാദി പുത്തൂർ (ഓമശ്ശേരി), നൂറുദ്ദീൻ കെ.എം (എൻ.ഐ.ടി), ശാമിൽ ഷമീർ (മുക്കം), മുശീറുൽ ഹഖ് (കൊടിയത്തൂർ) എന്നിവരെ ഏരിയാ പ്രസിഡന്റുമാരായും അഫ്‌സൽ പുല്ലാളൂർ, ഹസീബ് നെരോത്ത്, ഫഹീം മഠത്തിൽ, ഹാദി റഷീദ്, ബാസിത്ത് നരിക്കുനി, നാസിഹ് ബഷീർ, റുഫൈദ് വള്ളിക്കാട്, റസീഫ് വദൂദ്, ഷഹീൻ തിരുവമ്പാടി, അമൽ വജ്ദാൻ, അഫ്‌സൽ ഓമശ്ശേരി, വാസിഫ് വദൂദ്, നബീൽ ചെറുവറ്റ എന്നിവരെ ജില്ലാ സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു. എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എമ്മിന്റെ നേതൃത്വത്തിൽ ജെ.ഡി.ടി ഇസ്ലാം കാമ്പസിൽ വെച്ച് നടന്ന ഇലക്ഷനിൽ എസ്‌ഐ.ഒ സംസ്ഥാന ശൂറാ അംഗം നഈം ഗഫൂർ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.ശാക്കിർ വേളം എന്നിവർ സംസാരിച്ചു.