അബൂദബി: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന ഓർമപ്പെടുത്തലുമായി അബൂദബി പൊലീസ്. ഡ്രൈവിങ്ങിനിടെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും അടക്കമുള്ള മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുടെ വിഡിയോ പങ്കുവച്ചാണ് പൊലീസ് ഇത്തരമൊരു ഓർമപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

മൊബൈൽ ഫോൺ ഉയോഗിക്കുന്നതിലൂടെ വാഹനാപകടമുണ്ടാക്കി പിടിയിലായാൽ 1000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്&റും ചുമത്തും. ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കുന്നതിനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുന്നതിനും വകുപ്പുകളുണ്ട്. അമ്പതിനായിരം ദിർഹം കെട്ടിവച്ച് വാഹനം മൂന്നുമാസത്തിനകം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും.