- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത്തരക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഐഫോൺ ബജറ്റ് മോഡൽ ഇറക്കുന്നു; മാർച്ചിൽ ഇറങ്ങുന്ന എസ് ഇ 3 മോഡലിനു 5ജി ടെക്നോളജിയും മെച്ചപ്പെട്ട സ്പീഡും; ആപ്പിൾ കമ്പനി സ്മാർട്ട് ഫോൺ മാർക്കറ്റ് കീഴടക്കുന്നതിങ്ങനെ
എന്നും ഒരു സ്റ്റാറ്റസ് സിംബലായി നിലനിന്ന ഐഫോൺ ഇനി സാധാരണക്കാരിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ആപ്പിൾ ഒരുക്കുന്ന വസന്തകാലത്തെ ഒരു ഈവന്റിൽ വെച്ച് 5 ജി സാങ്കേതികവിദ്യയോടു കൂടിയ പുതിയ ബജറ്റ് ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അടുത്തമാസം ആദ്യം തന്നെ ആപ്പിളിന്റെ ഐ ഫോൺ എസ് ഇ 3 പുറത്തിറങ്ങുമെന്നും പ്രതീഷിക്കുന്നു.
രണ്ടു വർഷം മുൻപായിരുന്നു ഒറിജിനൽ എസ് ഇ യ്ക്ക് ഏറ്റവും അവസാനമായി അപ്ഡേറ്റ് ലഭിച്ചത്. കൂടുതൽ അപ്ഡേറ്റുകളോടെ വരുന്ന എസ് ഇ 3 മോഡലിൽ കൂടുതൽ വേഗതയാർന്ന പ്രോസസ്സറും മെച്ചപ്പെട്ട കാമറയും ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ബാഹ്യഘടനയിൽ വലിയ വ്യത്യാസങ്ങൾക്ക് സാധ്യതയില്ല എന്നാണ് അറിയാൻ കഴിയുന്നത്. മാർച്ച് 8 ന് നടക്കും എന്ന് കരുതപ്പെടുന്ന വസന്തകാല ഈവന്റിലായിരിക്കും എസ് ഇ 3 പുറത്തിറക്കുക എന്ന് കരുതപ്പെടുന്നു.
ഇതിന്റെ വിലയെ കുറിച്ച് വ്യക്തത ഇതുവരെ കൈവന്നിട്ടില്ല, മാത്രമല്ല, 5 ജി സൗകര്യം ഉപയോഗിക്കുമ്പോൾ ബാറ്ററി വേഗം തീരുന്നതായി പരാതിയുണ്ട്. ആപ്പിളിന്റെത് ഇന്നത്തെ നിലവാരമനുസരിച്ചുള്ള ബാറ്ററിയാണ് 5 ജി ഉപയോഗിക്കുവാൻ പാകത്തിൽ അതിൽ എന്തെങ്കിലും അപ്ഡേഷൻ നടത്തിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഏതായാലും എസ് ഇ 3 ഉൾപ്പടെ നാല് പ്രധാന പ്രഖ്യാപനങ്ങളായിരിക്കും വസന്തകാല ഈവന്റിൽ ഉണ്ടാവുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതിലൊന്ന് ഐ പാഡ് അപ്ഡേഷനാണ്. കൂടുതൽ വേഗതയാർന്ന പ്രോസസ്സറും അതോടൊപ്പം 5 ജി ഫെസിലിറ്റിയും ആയിരിക്കും അപ്ഡേറ്റഡ് മോഡലിന്റെ പ്രധാന സവിശേഷത. ഇവിടെയും രൂപഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതുപോലെ വിലയിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. മറ്റൊരു പ്രഖ്യാപനം ഉണ്ടാവുക മാക് മിനിയെ കുറിച്ചാണ്. ഒരു സിലികോൺ മാക് ഈ ഈവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാക്‌ബുക്ക് പ്രോ മോഡലുകളിൽ കണ്ടതുപ്ലെ എം 1 പ്രോ അല്ലെങ്കിൽ എം 1 മാക്സ് ചിപ്പുകളൊടു കൂടിയതായിരിക്കും ഇത്. അതോടൊപ്പം ഐ ഒ എസ് 15.3 ഉം ആപ്പിൾ പുറത്തിറക്കുമെന്ന് വിശ്വസിക്കുന്നു.
നിലവിലെ എസ് ഇ മോഡൽ ഐഫോൺ പുറത്തിറക്കുന്നതുകൊറോണ പ്രതിസന്ധിക്കിടയിലായിരുന്നു. തന്റെ മുൻഗാമിയെ പോലെത്തന്നെ നിലവിലുള്ള മാതൃകയ്ക്കും 4.7 ഇഞ്ച് സ്‌ക്രീൻ ആണുള്ളത്.അതുപോലെ ആപ്പിളിന്റെ മുഖമുദ്രയായ ഹൊം ബട്ടണും. ഒരു 12 മെഗാപിക്സൽ ക്യാമറ അതിൽ അധികമായി ചേർത്തിരുന്നു ഒരു എ 13 ബയോണിക് ചിപ്പും. കറുപ്പ, വെളുപ്പ്, ചുവപ്പ് എന്നീ മൂന്നു നിറങ്ങളിലാണ് ഇത് വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ