- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യുജഴ്‌സി ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ല
ന്യുജഴ്‌സി: കോവിഡ് 19 വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ കുട്ടികൾ മാസ്‌ക് ധരിക്കുന്നത് അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചതായി ന്യുജഴ്‌സി ഗവർണർ ഫിൽ മർഫി ഫെബ്രുവരിപുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡിന്റെ പിടിയിൽ നിന്നും രാജ്യം അതിവേഗം മോചനം പ്രാപിക്കുന്നതും വാക്‌സിനേഷൻ വർധിപ്പിക്കുന്നതും ഓമിക്രോൺ ഭീഷിണി ഒഴിവാകുന്നതുമാണ് മാസ്‌ക്ക് മാൻഡേറ്റ് പിൻവലിക്കുവാൻ തീരുമാനിച്ചതിനു പിന്നിലെന്നു ഗവർണർ പറഞ്ഞു. മാർച്ച് 7 മുതൽ സാധാരണ സ്ഥിതിയിലേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങൾ മടങ്ങുമെന്നും ഗവർണർ അറിയിച്ചു.
ന്യുജഴ്‌സിക്കൊപ്പം റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളായ കണക്റ്റിക്കട്ട്, ഡലവെയർ, ഒറിഗൺ ഗവർണർമാരും മാസ്‌ക് മാൻഡേറ്റ് നിർത്തലാക്കുന്നതിനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 11 മുതൽ ഡലവെയറിൽ ഇൻഡോർ മാസ്‌ക്ക് മാൻഡേറ്റ് പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് ഗവർണർ ജോൺ കാർനി പറഞ്ഞു. സ്‌കൂൾ മാസ്‌ക്ക് മാൻഡേറ്റ് മാർച്ച് 31നും അവസാനിപ്പിക്കും.
വാക്‌സിനേഷൻ കോവിഡിനെ തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്നും, വാക്‌സിനേഷൻ സ്വീകരിക്കുന്നതിലൂടെ സ്വയ സംരക്ഷണവും, സമൂഹത്തിന്റെ സംരക്ഷണവും ഉറപ്പാക്കുവാൻ കഴിയുമെന്നും ജോൺ കാർനി അഭിപ്രായപ്പെട്ടു.