- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിലും വാക്‌സിൻ വിരുദ്ധ പ്രതിഷേധം പടരുന്നു; പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധക്കാർ എത്തിയതോടെ അറസ്റ്റ് ചെയ്ത് പൊലീസ്; കാനഡയ്ക്ക് പിന്നാലെ ന്യൂസിലന്റിലും പ്രതിഷേധം ശക്തം
കാനഡയിൽ അരങ്ങേറിയ വാക്‌സിൻ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോവിഡ് നിയന്ത്രണങ്ങൾക്കും വാക്‌സിനേഷനുകൾക്കുമെതിരെ ചൊവ്വാഴ്ച വെല്ലിങ്ടണിലെ പാർലമെന്റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർവാനുകളുടെയും പ്രതിഷേധം ആഞ്ഞടിച്ചു.'ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ',എന്ന പ്ലക്കാർഡ് പിടിച്ചായിരുന്നു പ്രതിഷേധക്കാർ അണിനിരന്നത്.
പ്രതിഷേധക്കാർ പാർലമെന്റിന്റെ കവാടം തകർക്കാൻ ശ്രമിച്ചോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത. പൊലീസ് ലൈൻ രൂപീകരിച്ച് സമരക്കാരെ പിന്തിരിപ്പിച്ചു.കാൽനടയായി 1,000-ലധികം പ്രതിഷേധക്കാർ എത്തുകയും നൂറ് കണക്കിന് ആളുകൾ വാഹനങ്ങളിൽ ഓണുകൾ മുഴക്കിയും മറ്റും പ്രതിഷേധം അറിയിക്കാൻ തെരുവിലിറങ്ങി.പലരും വാക്‌സിൻ ഉത്തരവുകൾക്കെതിരെയും കോവിഡ് -19 പാൻഡെമിക്കിനോടുള്ള സർക്കാരിന്റെ പ്രതികരണത്തിനെതിരെയും രാജ്യത്തുടനീളം യാത്ര ചെയ്ത ശേഷം പാർലമെന്റിന് മുമ്പിലേക്ക് എത്തിയിരിക്കുകയാണ്.
ആരോഗ്യം, നിയമപാലനം, വിദ്യാഭ്യാസം, പ്രതിരോധം എന്നിങ്ങനെ ന്യൂസിലൻഡിലെ ചില മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാണ്. എന്നാൽ വാക്‌സിനേഷൻ നിർബന്ധമായും എടുത്തിരക്കണമെന്ന നിർദ്ദേശത്തിനെതിരെയാണ് പ്രതിഷേധം ആഞ്ഞടിക്കുന്നത്.റസ്റ്റോറന്റുകളിലും സ്പോർട്സ് ഇവന്റുകളിലും മതപരമായ സേവനങ്ങളിലും പ്രവേശിക്കുന്നതിന് ആളുകൾ വാക്സിനേഷന്റെ തെളിവ് കാണിക്കേണ്ട പാസ് സംവിധാനവും പ്രാബല്യത്തിൽ ഉണ്ട്.
പൊതുഗതാഗതം, സൂപ്പർമാർക്കറ്റുകൾ, സ്‌കൂളുകൾ, ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് നിലവിൽ ഇത് ആവശ്യമില്ല.