ൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തർ നാഷണൽ സ്പോർട്സ് ഡേ ദിനത്തിൽ , ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പും, അവയവ ദാന റജിസ്‌ട്രേഷനും സംഘടിപ്പിച്ചു. സ്പോർട്സ് ഡേയിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി, കോവിഡ് മാനദണ്ഡങ്ങൾ നിലനില്ക്കുന്നതിനാൽ കായിക മത്സരങ്ങൾ മാറ്റി വെക്കുകയും, പകരം ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡോണർ ക്ഷാമം നേരിടുന്ന സാഹചര്യം മനസ്സിലാക്കികൊണ്ട് ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനുമായി മുന്നോട്ടു പോകുവാൻ തീരുമാനിക്കുകയാണുണ്ടായത്.

സെൻട്രൽ കമ്മിറ്റി നേതൃത്വത്തിന്റെ തീരുമാനം ശരിവെക്കും വിധം ഇൻകാസ് ഖത്തർ നേതാക്കന്മാരാലും പ്രവർത്തകരാലും, ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കന്മാരാലും സമ്പന്നമായിരുന്നു ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ. ഇരുന്നൂറ്റി അമ്പതിലധികം ഡോണർമാർ പേര് രജിസ്ട്രർ ചെയ്യുകയും, ഇരുനൂറിലധികം പേർ ബ്ലഡ് നല്കുകയുമുണ്ടായി. ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കന്മാരായ ഐ എസ് സി പ്രസിഡന്റ് ഡോക്ടർ മോഹൻ തോമസ്, ഐ സി ബി എഫ് പ്രസിഡന്റ് ശ്രീ. സിയാദ് ഉസ്മാൻ , ഐ സി സി പ്രസിഡന്റ് ശ്രീ. ബാബുരാജ്, ഐസിബിഎഫ് വൈസ് പ്രസിഡന്റ് ശ്രീ. വിനോദ് പി നായർ, ജൂട്ടാസ് പോൾ, റഹൂഫ് കൊണ്ടോട്ടി, ഷാനവാസ് ബാവ, മുസ്തഫ എലത്തൂർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ നേതാക്കൾ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വിവിധ ജില്ലാ കമ്മിറ്റി നേതാക്കൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.