ത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി എക്‌സ്പാറ്റ് സ്‌പോർട്ടീവ് 'എ ഡേ വിത്ത് ഫൺ എൻ ഗേജ്മന്റ് ആൻഡ് റിലീഫ് ഫോർ ബോഡി ആൻഡ് മൈന്റ് എന്ന തലക്കെട്ടിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രായ ഘടനയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ച് വിവിധ മത്സര പരിപാടികൾ അരങ്ങേറി.

ഇന്ത്യൻ സ്‌പോർട്ട്‌സ് സെന്റർ പ്രസിഡണ്ട് പ്രസിഡണ്ട് ഡോ. മോഹൻ തോമസ് ഉദ്ഘാടനം ചെയ്തു. എക്‌സ്പാറ്റ് സ്‌പോർട്ടീവ് രക്ഷാധികാരി ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു.

എക്‌സ്പാറ്റ് സ്‌പോർട്ടീവ് 2022 ന്റെ പതാക ഡോ. മോഹൻ തോമസ് എക്‌സ്പാറ്റ് സ്‌പോർട്ടീവ് വൈസ് പ്രസിഡണ്ട് സഞ്ചയ് ചെറിയാന് കൈമാറി. ദീപശിഖകൾ കിംസ് ഹെൽത്ത് അഡ്‌മിനിസ്‌ട്രേഷൻ മാനേജർ ഡോ. ദീപിക നടുമുറ്റം വൈസ് പ്രസിഡണ്ട് നിത്യ സുബീഷിനും റാക് ഹോൾഡിങ് എക്‌സിക്യൂട്ടീവ് ഡയറക്റ്റർ ഫൈസൽ കുന്നത്ത് എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൺവീനർ അനസ് ജമാലിനും കൈമാറി. ഫിഫ വേൾഡ് കപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് അത്‌ലറ്റുകൾ അണി നിരന്ന പ്രയാണവും അരങ്ങേറി.

ഇന്ത്യൻ സ്പോർട്സ് സെന്റർ മെമ്പർ സഫീർ റഹ്‌മാൻ, കെയർ ആൻഡ് ക്യുവർ എം.ഡി. ഇ.പി അബ്ദുറഹ്‌മാൻ, അൽ ഹയ്കി എം. ഡി. അസ്ഗറലി, ഫെസ്റ്റിവൽ ലിമോസിൻ മാനേജർ ഷബീർ കുറ്റ്യാടി, ബ്രാഡ്മ ഗ്രൂപ്പ് എം.ഡി ഹഫീസ്, ഓർഗ്ഗനൈസിങ് കമ്മറ്റിയംഗങ്ങളായ എ.സി മുനീഷ്, മുഹമ്മദ് കുഞ്ഞി ഷാനവാസ് ഖാലിദ്, സജ്‌ന സാക്കി, മജീദ് അലി, താസീൻ അമീൻ, അബ്ദുൽ ഗഫൂർ എ.ആർ, അഹമ്മദ് ഷാഫി, സിദ്ദീഖ് വേങ്ങര, ഡോ. താജ് ആലുവ തുടങ്ങിയവർ മത്സര വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.