- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ എം സി സി യുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ പ്രശംസനീയം - ഹുസൈൻ ബാഫഖി തങ്ങൾ
ദുബൈ : കെ എം സി സി കൾ നടത്തി വരുന്ന സേവന സന്നദ്ധ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരവും പ്രശംസനീയവും ആണെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ഹുസ്സൈൻ ബാഫഖി തങ്ങൾ പറഞ്ഞു. ദുബൈ കൊയിലാണ്ടി മണ്ഡലം കെ എം സി സി ഖാഇദുൽ ഖൗം അനുസ്മരണ പ്രചാരണ കൺവൻഷനിൽ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ കെ എം സി സി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സാജിദ് അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുഹമ്മദ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ ഏറാമല മുഖ്യ പ്രഭാഷണം നടത്തി. ഇ സി എച്ച് അൽ തവാർ സി ഇ ഓ തമീം അബൂബക്കർ തങ്ങൾക്ക് ഉപഹാരം സമർപ്പിച്ചു. ഖാഇദുൽ ഖൗം ''22 ഫണ്ട് ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് , നിയാർക്ക് ഗ്ലോബൽ സെക്രട്ടറി അബ്ദുൽ ഖാലിക്ക് , കോഴിക്കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കര , സെക്രട്ടറി റിയാസ് വി കെ കെ , തമീം അബൂബക്കർ ( സി ഇ ഓ , ഇ സി എച്ച് , അൽ തവാർ ), അബുദാബി കൊയിലാണ്ടി മണ്ഡലം കെ എം സി സി പ്രസിഡന്റ് സാദത്ത് , സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങൾ , വലിയാണ്ടി അബ്ദുല്ല , എന്നിവർ ആശംസകൾ നേർന്നു. വിവിധ പഞ്ചായത്ത് , മുനിസിപ്പൽ കമ്മിറ്റികൾ തങ്ങൾക്ക് ഹാരാർപ്പണം നടത്തി .
മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും , ട്രഷറർ നിഷാദ് മൊയ്ദു നന്ദിയും പറഞ്ഞു. ഫസൽ തങ്ങൾ , റിയാസ് ഹൈദർ , വി വി അബ്ദുൽ ജബ്ബാർ ,ഗഫൂർ പള്ളിക്കര , നിസാർ പി വി , റഹീസ് കോട്ടക്കൽ , സാജിദ് പുറത്തൂട്ട് ,ഫാതിഹ് സി , അബ്ദുൽ റസാക്ക് , സമീർ മനാസ് , ജാഫർ നിലയെടുത്ത്. എന്നിവർ നേതൃത്വം നൽകി. ഖാഇദുൽ ഖൗം കർമ്മ ശ്രേഷ്ഠ അവാർഡ് ദാനം , അവാർഡ് ജേതാവ് മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കെ ബാവയുടെ ജന്മ നാടായ കാപ്പാട് വെച്ച് മാർച്ച് രണ്ടാം വാരത്തിൽ നടക്കും