- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഓടുന്ന ബസ്സിൽ വെടിയേറ്റു; ഡ്രൈവർമാർക്ക് ബുള്ളറ്റ് പ്രൂഫ് ചെസ്റ്റ് വേണമെന്ന് യൂണിയൻ
ന്യൂയോർക്ക് : മുപ്പതോളം യാത്രക്കാരുമായി ഈസ്റ്റ് 124 സ്ട്രീറ്റ് ആൻഡ് ലക്സിങ്ടൺ അവന്യൂവിലൂടെ സഞ്ചരിച്ചിരുന്ന ബസ്സിനു വെടിയേറ്റു. ബസ്സിൽ കുറഞ്ഞതു ഒരു ബുള്ളറ്റെങ്കിലും തറച്ചതായി അധികൃതർ വെളിപ്പെടുത്തി.
ഞായറാഴ്ച പകൽ 2.30നായിരുന്നു സംഭവം. ലക്സിങ്ടൺ അവന്യൂവിൽ റെഡ് ലൈറ്റിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനും വെടിയേറ്റു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റില്ല. ബസ്സിനെ ലക്ഷ്യമാക്കിയാണോ വെടിവെച്ചതെന്നും വ്യക്തമല്ല.
വെടിവെപ്പിനെ തുടർന്ന് ഞായറാഴ്ച ബസ്സ് ഡ്രൈവേഴ്സ് യൂണിയൻ പ്രസ്താവനയുമായി രംഗത്തെത്തി.
ആറുമാസത്തിനുള്ളിൽ ഇതു നാലാം തവണയാണ് എം ടി.എ. ബസ്സിനു വെടിയേൽക്കുന്നത്. ഇത്തവണ വെടിയേറ്റത് സ്്ത്രീകൾ ഇരുന്നിരുന്ന ഭാഗത്താണ്. ഭാഗ്യം കൊണ്ടാണ് മരണം സംഭവിക്കാതിരുന്നതെന്നും ഇവർ പറഞ്ഞു.
ജീവനക്കാരുടെ സുരക്ഷിതത്വം പരിഗണിച്ചു ഡ്രൈവർമാർക്ക് വെടിയുണ്ടയേൽക്കാത്ത കവചം നൽകണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.
വെടിവെപ്പു നടത്തിയെന്ന് സംശയിക്കുന്നയാൾ അവിടെനിന്നും രക്ഷപ്പെടുന്ന രംഗങ്ങൾ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.