- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മകൾക്കൊപ്പം കിടന്നിരുന്ന മാതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
ഹൂസ്റ്റൺ : പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള മകൾക്കൊപ്പം കിടന്നുറങ്ങിയിരുന്ന മാതാവിനെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ .ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഫെബ്രു. 5 ശനിയാഴ്ചയായിരുന്നു സംഭവം .
ജാർമീസ് സ്ട്രീറ്റിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ശനിയാഴ്ച രാവിലെ എത്തിയ ബ്രിട്ടണി ബ്രൗൺ (33) എന്ന യുവതിയാണ് കിടക്കയിൽ കിടന്നിരുന്ന എറിക്ക ഹാളിന് നേരെ വെടിയുതിർത്തത് .
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസ് വെടിയേറ്റ് മരിച്ചു കിടന്നിരുന്ന മാതാവിനോടൊപ്പം പെൺകുട്ടി ഉറക്കം നടിച്ച് കിടന്നിരുന്നതായാണ് കണ്ടത് . മാതാവിന് നിരവധി തവണ വെടിയേറ്റിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്നത് അദ്ഭുതമാണെന്ന് പൊലീസ് പറഞ്ഞു . മാതാവിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല .
വെടിവച്ച പ്രതിയെന്ന് സംശയിക്കുന്ന ബ്രിട്ടണി മയക്കു മരുന്ന് കൈവശം വെക്കൽ , ക്രെഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയ നിരവധി കേസ്സുകളിൽ പ്രതിയാണ് .
ഇവർക്കെതിരെ കൊലപാതക കുറ്റം ചാർജ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചു . 200000 ഡോളർ ജാമ്യത്തുക നിശ്ചയിച്ചിട്ടുണ്ട് .
ബ്രിട്ടണിയെ നാളെ ഫെബ്രു. 8 ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു .