പറവൂർ :യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. കോട്ടുവള്ളി വാണിയക്കാട് വെയർ ഹൗസിന് സമീപം പനച്ചിക്കപ്പറമ്പ് വീട്ടിൽ സാജു (48) ഇയാളുടെ സഹോദരൻ സജ്ജൻ (52) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വാണിയക്കാട് ഭാഗത്തുള്ള മനോജ് എന്നയാളാണ് മരണമടഞ്ഞത്.

വാണിയക്കാടുള്ള സജ്ജന്റെ പലചരക്ക് കടയിൽ കൊടുക്കാനുള്ള പണത്തെ സംബന്ധിച്ചുള്ള വാക്ക് തർക്കത്തിനൊടുവിൽ സജ്ജനും സഹോദരൻ സാജുവും ചേർന്ന് മനോജിനെ മർദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദ്ദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ മനോജ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടു.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ്, എസ്‌ഐ ബേബി ജോസഫ്, എഎസ്ഐ സെൽവരാജ്, അബ്ദു റസാഖ്, സി.പി.ഒ മാരായ ബിന്ദുരാജ്, ബൈജു എന്നിവരാണ് ഉണ്ടായിരുന്നത്.