- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എബോളയെപ്പോലൊരു മഹാരോഗം കൂടി എത്തിയോ? യോനിയിൽ രക്തവാർച്ചയുണ്ടാക്കുന്ന എബോള പോലത്തെ മഹാരോഗം കണ്ടെത്തിയത് ഇംഗ്ലണ്ടിൽ രണ്ട് പേർക്ക്; വെസ്റ്റ് ആഫ്രിക്കയിൽ ജാഗ്രത അനിവാര്യമാകുമ്പോൾ
കോവിഡിനെ തോൽപിച്ച നിയന്ത്രണങ്ങൾ ഇല്ലാത്ത ലോകത്തേക്ക് കുതിച്ചുയരാൻ പോകുന്ന ആദ്യ രാജ്യമായി മാറുന്ന ഇംഗ്ലണ്ടിന് മേൽ ആശങ്കയുടെ കരിനിഴൽ പരത്തിക്കൊണ്ട് രണ്ടുപേരിൽ ലാസ്സാ പനി കണ്ടെത്തിയെന്ന വാർത്ത എത്തി. വെസ്റ്റ് ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയവരിലാണ് ഇത് കണ്ടെത്തിയത്. കിഴക്കൻ ഇംഗ്ലണ്ടിൽ താമസിക്കുന്ന, ഒരേ കുടുംബത്തിലെ അംഗങ്ങളാണ് രോഗം കണ്ടെത്തിയ ഇരുവരുമെന്ന് ആരോഗ്യ വകുപ്പ അറിയിച്ചു.
എലികൾ മൂലം പകരുന്ന ഈ രോഗം 2009 മുതൽ ഇതുവരെ കേവലം 10 പേരിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ലാസ്സാ പനി ബാധിച്ചവരുടെ ഒരു ബന്ധുവിനും എബോളയ്ക്ക് സമാനമായ രോഗം ഉള്ളതായി സംശയിക്കപ്പെടുന്നു. എന്നാൽ, അത് സ്ഥിരീകരിക്കാനുള്ള റിപ്പോർട്ടുകൾ ഇനിയും ലഭിക്കാൻ ഇരിക്കുന്നതേയുള്ളു.എന്നാൽ, ഇത് ഇവരിൽ നിന്നും മറ്റാർക്കെങ്കിലും പകർന്നതായി തെളിവുകളൊന്നും ഇല്ലെന്ന് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി അറിയിച്ചു.
രോഗബാധിതരായവരിൽ ഒരാൾ പ്രത്യേക ചികിത്സകൾക്കായി ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിലാണ്. മറ്റേ വ്യക്തി ഇതിനോടകം സുഖം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൂന്നാമത്തെ സംശയിക്കപ്പെടുന്ന കേസ് ബെഡ്ഫോർഡ്ഷയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ പരിശോധനയിലാണ്. ഈ സാഹചര്യത്തിൽ ലോകമെങ്കും കരുതലെടുക്കണമെന്ന വിലയിരുത്തൽ സജീവമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ഓരോ രാജ്യം നിരീക്ഷിക്കേണ്ടിയും വരും.
നൈജീരിയയിൽ പ്രധാനമായി കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് ലാസ്സാ പനി. ലൈബീരിയ, ഗിനിയ തുടങ്ങിയ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ മുഴുവൻ ഈ പകർച്ചവ്യാധിയുടെ സാന്നിദ്ധ്യമുണ്ട്. എലികളുടെ മലം, മൂത്രം മുതലായവ മൂലം മലിനമാക്കപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെയാണ് സാധാരണയായി ഈ രോഗം പകരുന്നത്. സ്ത്രീകളുടെ യോനിയിൽ നിന്നും രക്തസ്രാവം ഉണ്ടാക്കുന്നത് ഉൾപ്പടെയുള്ള ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ രോഗത്തിന്റെ വൈറസ് ശരീര സ്രവങ്ങളിലൂടേയും പകരാം.
ഈ രോഗം ബാധിക്കുന്നവരിൽ 80 ശതമാനം പേരും ലക്ഷണങ്ങൾ ഒന്നും തന്നെ പ്രദർശിപ്പിക്കുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല, രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും പൂർണ്ണമായ രോഗമുക്തിയും സാധ്യമാണ്. വെറും 1 ശതമാനം മാത്രമാണ് ഈ രോഗത്തിന്റെ മരണനിരക്ക്. ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നവരിൽ ചിലർക്ക് താത്ക്കാലികമായി കേൾവിശക്തി നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇത് പിന്നീട് തിരികെ ലഭിക്കും. തലവേദന, തൊണ്ടവേദന ഛർദ്ദി മുതലായവയാണ് മറ്റു ലക്ഷണങ്ങൾ.
മൂക്കിൽ നിന്നും വായിൽ നിന്നും രക്ത സ്രവവും ഉണ്ടാകും. സ്ത്രീകൾക്ക് യോനിയിൽ കൂടിയും രക്തസ്രവമുണ്ടായേക്കാം. ശരിയായ രീതിയിലുള്ള ചികിത്സ ഈ ഘട്ടത്തിൽ ലഭ്യമാക്കിയില്ലെങ്കിൽ മറണം വരെ സംഭവിച്ചേക്കാം. ആന്റി വൈറൽ മരുന്നുകളാണ് പ്രധാനമായും ഇതിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകളും വിരളമായിട്ടാണെങ്കിലും ഓക്സിജനും ഇതിന്റെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.
മറുനാടന് ഡെസ്ക്