ഡാളസ് : സന്ദർശകരെ ആകർഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ അഞ്ച് ഗൊറില്ലകൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു .

സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടർന്ന് ഇന്നാണ്, ഫെബ്രു. 8 ചൊവ്വാഴ്ചയാണ് കോവിഡ് കണ്ടെത്തിയതായി അധികൃതർ അറിയിച്ചത് . എന്നാൽ ഇവയിൽ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമല്ലെന്നും അധികൃതർ അറിയിച്ചു .

മൃഗശാലയിൽ രണ്ടു ഗ്രൂപ്പ് ഗൊറില്ലകളാണ് ഉള്ളത് . ഫാമിലി ഗ്രൂപ്പ് , ബാച്ചിലർ ഗ്രൂപ്പ് എന്നിവയാണ് ഗ്രൂപ്പുകൾ . ഫാമിലി ഗ്രൂപ്പിൽ 6 ഉം ബാച്ചിലർ ഗ്രൂപ്പിൽ 4 പേരുമാണ് .

ഫെബ്രു.1 ന് എടുത്ത സാമ്പിളുകളുടെ മൃഗശാല ലാബ് റിസൾട്ടുകളാണ് ഇന്ന് പുറത്തുവിട്ടത് . നാഷണൽ വെറ്റിനറി സർവീസ് ലാബറട്ടറിയുടെ റിസൾട്ട് കൂടി വരാനുണ്ട് .

ഗൊറില്ലകളിൽ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരെയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് .

സന്ദർശകർ ഗൊറില്ലകളുടെ വൈറസിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി ഗ്ലാസ്സുകൾക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത് .

കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെയുള്ള ആറ് ആഫ്രിക്കൻ സിംഹങ്ങൾക്കും , മൂന്നു ടൈഗറുകൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു .