ടെന്നിസ്സി: സുള്ളിവാൻ കൗണ്ടി ജയിലിൽ നിന്നും ഫെബ്രവുരി 4 വെള്ളിയാഴ്ച എയർവെന്റു വഴി രക്ഷപ്പെട്ട മൂന്നു തടവുകാരിൽ രണ്ടുപേർ നോർത്ത് കരോലിനായിൽ പൊലീസ് ചെയ്സിനിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു കൊല്ലപ്പെട്ടതായി ഫെബ്രിവരി 8 ചൊവ്വാഴ്ച അധികൃതർ സ്ഥിരീകരിച്ചു.

റ്റോബിയാസ്(38), തിമോത്തി സാർവർ(45) എന്നിവരാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട മൂന്നാമൻ ജോണിഷെയ്ൻ ബ്രൗണിനെ(50) ഇതുവരെ കണ്ടെത്താനായില്ല.

ജയിലിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം ഒരു സ്റ്റോർ കവർച്ച ചെയ്തു, അവിടെയുണ്ടായിരുന്ന മറ്റൊരു കാർ കവർന്നെടുത്ത് രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് ഇവരെ പിന്തുടർന്നത്.

രക്ഷപ്പെട്ട മൂന്നുപേരും കൊലകേസ്സിൽ പ്രതികളായിരുന്നു. വെള്ളിയാഴ്ച രക്ഷപ്പെട്ട ഇവർ ശനിയാഴ്ച രാവിലെ നോർത്ത് കരോലിനാ വിലിങ്ടണിലെ സ്റ്റോർ കാഷ് രജിസ്റ്റർ കൊള്ളയടിച്ചു. തോക്കു കാണിച്ചാണ് തന്നെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതെന്ന് ക്ലാർക്ക് പറഞ്ഞു.

പ്രതികളെ കണ്ടെത്തുന്നതിനുള്ള വിവരങ്ങൾ നൽകുന്നവർക്ക് 7500 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

മൂവരും കഴിഞ്ഞിരുന്ന സെല്ലിന്റെ എയർവെന്റ് സിസ്റ്റത്തിലൂടെ റൂഫിനു മുകളിലുള്ള വെന്റിലൂടെ അതിസഹാസികമായിട്ടാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വൈറ്റ് ഷെവി ട്രക്ക് വെർജിനിയ നൂറിവർ വേലി ഏരിയായിൽ കണ്ടെത്തിയിരുന്നതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.