- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാം ഒരു നൂതന പഠനരീതി : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. 'ന്യൂറോ ലിങ്വിസ്റ്റിക് പ്രോഗ്രാം (എൻ എൽ പി ) ഒരു നൂതന പഠനരീതി' എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ഫോക്കസ് ഫയറിസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ശ്രീമതി.അനാമിക മിശ്ര (ഐ സി എഫ് - എ സി സി ക്രീഡെൻഷ്യൽഡ് ലൈഫ് ആൻഡ് ലീഡർഷിപ് കോച്ച്, എൻ എൽ പി കോച്ച് ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം. കുഞ്ഞുങ്ങളുടെ വളർച്ചയിൽ ആധി പിടിക്കുന്ന രക്ഷിതാക്കൾക്കും പ്രാഥമിക അദ്ധ്യാപകർക്കും ഈ ഈ സെമിനാർ സഹായിക്കുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.ഫെബ്രുവരി 12ന് വൈകുന്നേരം 3മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356606446 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.