- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ എയർപോർട്ട് റൺവേ : കൾച്ചറൽ ഫോറം സ്വാഗതം ചെയ്തു
ദോഹ: കരിപ്പൂർ എയർപോർട്ട് റൺവേ നീളം കുറച്ചു കൊണ്ട് സേഫ്റ്റി ഏരിയ വർധിപ്പിക്കാനുള്ള നീക്കം നിർത്തി വെക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മറ്റി അറിയിച്ചു, കരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി കൾച്ചറൽ ഫോറം അടക്കം പല സംഘടനകളും പ്രതിഷേധം നടത്തി വരികയായിരുന്നു. അതിന്റെ ഭാഗമായി കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള എം പിമാരുടെ സംഘം കേന്ദ്ര വ്യോമയാന മന്ത്രിയുമായി നടത്തിയ ചർച്ചയിൽ റൺവേ നീളം കുറക്കില്ല എന്ന് ഉറപ്പു നൽകിയിരുന്നു.
കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾക്ക് അനായാസം ഇറങ്ങാനുള്ള രീതിയിൽ വികസിപ്പിക്കണമെന്നും കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി പി എം ,കറന്റ് അഫയേഴ്സ് കൺവീനർ കെ സി നബീൽ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.