ഇടുക്കി: വണ്ടിപ്പെരിയാർ തേങ്ങാക്കൽ എസ്റ്റേറ്റ് അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 64-കാരൻ പിടിയിൽ. 2 ദിവസം മുമ്പ് ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എസ്റ്റേറ്റ് ഒന്നാം ഡിവിഷനിൽ താമസിക്കുന്ന തമ്പി(64)യെയാണ് അറസ്റ്റുചെയ്തിട്ടുള്ളത്.

എസ്റ്റേറ്റിൽ തന്നെ താമസിക്കുന്ന അഞ്ചുവയസ്സുകാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമി്ക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തത്.

കുട്ടികൾക്കെതിരെയുള്ള അതിക്രമം, പീഡനശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് തമ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വണ്ടിപ്പെരിയാർ സി ഐ റ്റി ഡി ബീഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.