- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം
ന്യൂഡൽഹി: രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം. ഫെബ്രുവരി 28ലേക്കും മാർച്ച് അഞ്ചിലേക്കുമാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. നേരത്തെ ഫെബ്രുവരി 27നും മാർച്ച് മൂന്നിനും തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
വിവിധ രാഷ്ട്രീയ പാർട്ടികൾ അടക്കം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം വരുത്തിയത്. ആദ്യഘട്ടം നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ച ആയതിനാൽ പള്ളികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് മുഖ്യമായി പരാതിയിൽ പറയുന്നത്. മണിപ്പൂർ ജനസംഖ്യയിൽ 41 ശതമാനവും ക്രിസ്ത്യാനികളാണ്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തീയതി പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ക്രിസ്ത്യൻ മതവിഭാഗത്തിന്റെ വികാരം ഉൾക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.




