- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തി ലംഘിച്ചെത്തിയ പതിനൊന്ന് പാക്കിസ്ഥാൻ ബോട്ടുകൾ പിടികൂടി; ബോട്ടിൽ ഉണ്ടായിരുന്നവർ കരയിലേക്ക് കടന്നെന്ന് സൂചന; ഭുജ് തീരത്ത് ചതുപ്പിൽ ഒളിച്ചിരിക്കുന്ന പാക് സ്വദേശികൾക്കായി തിരച്ചിൽ ശക്തമാക്കി ബിഎസ്എഫ്; തിരച്ചിലിന് വ്യോമസേനയും
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാക്കിസ്ഥാൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫിന്റെ തിരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെത്തിയ ബോട്ടുകളാണ് ഇവ. വൈകീട്ടോടുകൂടിയാണ് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വലിയ തിരച്ചിൽ നടത്തിയത്.
ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ എന്ന് കരുതപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 300 ചതുരശ്ര കിലോ മീറ്ററിൽ ബിഎസ്എഫ് തിരച്ചിൽ ശക്തമാക്കി.
Intrusion of Pakistani Fishing boats & Fishermen was detected yesterday in Harami Nalla, Gujarat. @BSF_Gujarat immediately launched a massive search operations in the area spread across 300 sq km,as a result 11 Pakistani Fishing Boats have been seized so far. pic.twitter.com/4e7yapMEyL
- BSF GUJARAT (@BSF_Gujarat) February 10, 2022
ഗുജറാത്തിലെ കച്ച് മേഖലയിൽ പാക് മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളുടേയും നുഴഞ്ഞു കയറ്റം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എഫിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള തിരച്ചിൽ നടത്തിയത്.
ചതുപ്പ് നിലയങ്ങളിലാണ് പാക് സ്വദേശികൾ ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യോമ സേനയുടെ ഹെലികോപ്ടറുകളിലായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. 11 പാക്കിസ്ഥാൻ ബോട്ടുകൾ പിടിച്ചെടുത്തു എന്ന കാര്യം ബിഎസ്എഫ് ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചു.
Three Commando groups of Indian Air Force have been air-dropped from 3 different directions, commandos are closing in where the Pakistanis are hiding. Extreme marshy area, mangroves &tidal waters are making troops' task challenging. The operation is still in progress: BSF Gujarat pic.twitter.com/bgW872d2Pr
- ANI (@ANI) February 10, 2022
വ്യോമസേനാംഗങ്ങളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇവരെ ഇവിടേക്ക് എയർഡ്രോപ് ചെയ്യുകയായിരുന്നു. ഭുജ് തീരത്ത് വ്യാപക പരിശോധന നടക്കുകയാണ്. കണ്ടൽ കാടുകളും മറ്റും നിറഞ്ഞ മേഖലയിൽ തെരച്ചിൽ അതീവ ദുഷ്‌കരമാണ്. കൂടുതൽ ബോട്ടുകൾ എത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതിനാൽ അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്