- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിയാനയിൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുവീണു; രണ്ടു മരണം; നിരവധിപ്പേർ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ഗുരുഗ്രാം: ഹരിയാനയിൽ അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുവീണ് രണ്ടുപേർ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങളിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഗുരുഗ്രാം സെക്ടർ 109ലെ പാർപ്പിട സമുച്ചയത്തിന്റെ ആറാമത്തെ നിലയിൽ വൈകീട്ടാണ് സംഭവം നടന്നത്. അപ്പാർട്ട്മെന്റിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഒന്നാമത്തെ നില വരെ കെട്ടിടഭാഗങ്ങൾ തകർന്നുവീണതായാണ് റിപ്പോർട്ടുകൾ.
കെട്ടിടാവിശിഷ്ടങ്ങളിൽ നിരവധിപ്പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
Next Story




