- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമലിന്റെ അടിയേറ്റ കരുണാകരന്റെ തലയുടെ മുൻഭാഗം നെടുകെ പിളർന്നു; ഇടത് ചെവിയുടെ ഒരു ഭാഗം മുറിഞ്ഞു പോയി: കൈയിൽ രണ്ടിടത്ത് കത്തികൊണ്ടുള്ള കുത്ത്: ഇരുമ്പനത്ത് മകൻ പിതാവിനെ കൊലപ്പെടുത്തിയത് അതിദാരുണമായി
ഇരുമ്പനം: മദ്യപിച്ചുണ്ടായ വഴക്കിനിടെ തുടർന്ന് ഇരുമ്പനത്ത് മകൻ പിതാവിനെ കൊലപ്പെടുത്തിയത് ഭയപ്പെടുത്തും വിധംക്രൂരമായി. ഇരുമ്പനം തൃക്കത്ര അമ്പലത്തിനടുത്ത് മഠത്തിപ്പറമ്പിൽ കരുണാകര (61) നെയാണ് മകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. മരിച്ചത്. ഓട്ടോ തൊഴിലാളിയായ മകൻ അവിൻ എന്നു വിളിക്കുന്ന അമലി (27) നെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
അമൽ ചുറ്റിക കൊണ്ട് കരുണാകരന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റ് തലയുടെ മുൻഭാഗം നെടുകെ പിളർന്നു. ഇടതു ചെവിയുടെ ഒരു ഭാഗം മുറിഞ്ഞുപോയി. കൈയിൽ രണ്ടിടത്ത് കത്തികൊണ്ട് കുത്തേറ്റിട്ടുമുണ്ട്. ബുധനാഴ്ച രാത്രി എട്ടോടെയാണ് ഇവർ തമ്മിൽ വഴക്കുണ്ടായത്. വാക്കു തർക്കും അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതും.
ഈ സമയം കരുണാകരന്റെ ഭാര്യ രുക്മിണി വീട്ടിലുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ ഭർത്താവ് ബോധരഹിതനായി കിടക്കുന്നതു കണ്ട് തൃശ്ശൂരിൽ ജോലി ചെയ്യുന്ന മൂത്ത മകൻ അഖിലിനെ ഇവർ വിളിച്ചറിയിക്കുകയായിരുന്നു. മകൻ വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ വന്നു നോക്കുമ്പോൾ തുണികൊണ്ട് പുതപ്പിച്ച നിലയിൽ കരുണാകരന്റെ മൃതദേഹമാണ് കണ്ടത്. വിവരമറിഞ്ഞ് ഹിൽപാലസ് പൊലീസെത്തി അമലിനെ കസ്റ്റഡിയിലെടുത്തു.
കോവിഡിനെ തുടർന്ന് ക്വാറന്റീനിലായിരുന്ന കുടുംബം ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.
മറുനാടന് മലയാളി ബ്യൂറോ