- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്സിൽ യാത്ര ചെയ്യവെ രണ്ടു വയസ്സുകാരിയുടെ സ്വർണ പാദസരം മോഷ്ടിച്ചു; യാത്രക്കാർ ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമം: മധുര സ്വദേശിനി അറസ്റ്റിൽ
നാദാപുരം: കെഎസ്ആർടിസി ബസിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ സ്വർണപാദസരം മോഷ്ടിച്ച കേസിൽ മധുര സ്വദേശിനി അറസ്റ്റിൽ. മധുര കൽമാട് സ്വദേശിനി പ്രിയ(25)യെയാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. ബസിൽ വെച്ച് കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.
തൊട്ടിൽപാലം സ്വദേശിനിയുടെ കുഞ്ഞിന്റെ സ്വർണാഭരണമാണ് മോഷ്ടിച്ചത്്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ബുധനാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെ നാദാപുരം ബസ് സ്റ്റാൻഡിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ പാദസരം പറിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിലെ യാത്രക്കാർ ബഹളം വയ്ക്കുകയും യുവതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
യുവതിയെ സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഒട്ടേറെപ്പേരുടെ ആധാർ, തിരിച്ചറിയൽ കാർഡുകളും, എടിഎം കാർഡുകളും കണ്ടെത്തി. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് ജയിലിലേക്കു മാറ്റി.