ആണ്ടൂർ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവിന് മലയാളിയായ നന്ദു സി.നായർക്ക് കുവൈത്ത് പ്രധാനമന്ത്രിയുടെ ബഹുമതി. കുവൈത്ത് ഗവ. ആശുപത്രിയിൽ നഴ്സായ നന്ദു, 2015 മുതൽ ഇവിടെ ജോലിചെയ്യുന്നു. കോവിഡിന്റെ തുടക്കംമുതൽ സ്വമേധയാ പ്രത്യേകഡ്യൂട്ടി ചെയ്യുകയാണ്. കോവിഡ് തുടങ്ങുംമുൻപ് നാട്ടിൽ വന്നിരുന്നു.

മഹാമാരിയുടെ സാഹചര്യത്തിൽ പിന്നീട് നാട്ടിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല. രോഗവ്യാപനം കൂടിയ അവസ്ഥയിലും പി.പി.ഇ. കിറ്റ് ധരിച്ച് തുടർച്ചയായി തീവ്രപരിചരണ വിഭാഗത്തിൽ ജോലിചെയ്യുന്നു.

മരങ്ങാട്ടുപിള്ളി അന്തനാട്ട് ചന്ദ്രമോഹനന്റെയും ജയശ്രീയുടെയും രണ്ടാമത്തെ മകനാണ്. ഭാര്യ ചാലക്കുടി സ്വദേശിനി അനുവും കുവൈത്തിലുണ്ട്്. മികച്ച സേവനത്തിന് നിരവധി പുരസ്‌കാരങ്ങൾ നേരത്തേയും കിട്ടിയിട്ടുണ്ട്.