- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞനിക്കര തിരുന്നാൾ ഇന്നും നാളെയും; ഭക്തിയുടെ നിറവിൽ നാടിന്റെ നാനാഭാഗത്തു നിന്നും തീർത്ഥാടകർ പള്ളിയിലേക്ക് എത്തി തുടങ്ങി
മഞ്ഞിനിക്കര: മഞ്ഞനിക്കര ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 90-ാം ദുഃഖ്‌റോന (ഓർമ) പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ മഞ്ഞിനിക്കര ദയറയിൽ നടക്കും. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർത്ഥാടക സംഘം മഞ്ഞിനിക്കരയിലെത്താൻ തുടങ്ങി. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ആചാരങ്ങളും കർമങ്ങളും. രഥയാത്ര, പൊതുസമ്മേളനം എന്നിവ ഒഴിവാക്കി.
വെള്ളിയാഴ്ച രാവിലെ അഞ്ചിന് പ്രഭാത പ്രാർത്ഥനയെത്തുടർന്ന് വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അവാർഡ് വിതരണം.
ശനിയാഴ്ച പുലർച്ചെ മൂന്നിന് മഞ്ഞിനിക്കര മോർ സ്‌തേഫാനോസ് കത്തീഡ്രലിൽ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന. ദയറ കത്തീഡ്രലിൽ രാവിലെ 5.45-ന് മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്‌സന്ത്രയോസ് തോമസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 8.30-ന് മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ കുർബാന.
തുടർന്ന് മോറാന്റെ കബറിങ്കലും മോർ യൂലിയോസ് ഏലിയാസ്, മോർ യൂലിയോസ് യാക്കൂബ്, മോർ ഒസ്താത്തിയോസ് ബെന്ന്യാമിൻ ജോസഫ്, മോർ യൂലിയോസ് കുര്യാക്കോസ് എന്നിവരുടെ കബറിടങ്ങളിലും ധൂപപ്രാർത്ഥന.